സര്‍ക്കാര്‍/ സ്വാശ്രയ കോളജുകളില്‍ എം.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 3 വരെ അവസരം
കേരളത്തിലെ സര്‍ക്കാര്‍/ സ്വാശ്രയ കോളജുകളില്‍ എം.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യായന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ റെഗുലര്‍ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ, ബിരുദ തലത്തിലോ പഠിച്ചത് അഭികാമ്യം.
മാത്തമാറ്റിക്സ്/ കമ്പ്യൂട്ടര്‍ പഠിക്കാത്തവര്‍ യൂണിവേഴ്സിറ്റി / കോളജ് തലത്തില്‍ നിര്‍ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സില്‍ യോഗ്യത നേടേണ്ടതായിവരും.
തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തിയാണ് അഡ്മിഷന് നല്‍കുന്നത്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. മേയ് മൂന്ന് മുതല്‍ ജൂണ്‍ രണ്ടുവരെ ഫീസടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 3 വരെ.
അപേക്ഷ ഫീസ്
ജനറല്‍ 1200 രൂപയും, പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തിന് 600 രൂപയുമാണ് ഫീസ്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2324396, 2560327, 2560363, 2560364.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."