സംരക്ഷണ ഭിത്തിയിടിഞ്ഞു; പൊതുമരാമത്ത് റോഡ് അപകടാവസ്ഥയില്‍
ഈരാറ്റുപേട്ട; പീരുമേട് ഹൈവേയിലും വാഗമണ്‍ റോഡില്‍ നടയ്ക്കല്‍ ഒന്നാം മൈലിലും റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. പീരുമേടില്‍ നടയ്ക്കല്‍ തേക്കടിമുക്ക് ഭാഗത്താണ് മാസങ്ങളായി സംരക്ഷണഭിത്തി ടാറിംഗിന്റെ സമീപത്തുവരെ ഇടഞ്ഞനിലയിലുള്ളത്. കാടു കയറിയതു മൂലം ഇടിഞ്ഞ ഭാഗം ഡ്രൈവ്രര്‍മാരുടെ ശ്രദ്ധയില്‍പെട്ടെന്നു വരില്ല .
ഈ ഭാഗം കൊടുംവളവും വീതി കുറവും കാരണം എതിര്‍ഭാഗത്തുനിന്നും വരുന്ന വാഹനം കാണുവാന്‍ സാധിക്കില്ല. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ഭിത്തിയിടിഞ്ഞാര്‍ വാഹനം 50 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കാം. വാഗമണ്‍, ഇല്ലിക്കകല്ല് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക്ുള്ള നൂറ് കണിക്കിന് വാഹനങ്ങാളണിതിലെ ദിനംപ്രതി പോകുന്നത്. നാട്ടുകാര്‍ നിരവധിതവണ അധികാരികളെ അറിയിച്ചെങ്കിലും നാളിതുവരെ പ്രശ്‌നപരിഹാരം കാണാത്തതില്‍ ആക്ഷേപം ഉര്‍ന്നിട്ടുണ്ട്. സംരക്ഷണ ഭിത്തിയിടിഞ്ഞതോടെ വാഗമണ്‍ റോഡില്‍ ഏതു സമയവും വാഹനങ്ങള്‍ കുഴിയിലേക്ക് മാറിയാനുള്ള സാധ്യതയേറി.ദിവസവും നിരവധി വാഹനങ്ങള്‍ വാഗമണ്ണിലേക്ക് വിനോദയാത്രക്ക് ഉപയോഗിക്കുന്ന റോഡാണിത് .കൊടുംവളവിലാണ് റോഡ് അപകടാവസ്ഥയിലായത്. ഒരു മാസം മുമ്പ് ഈ കഴിയില്‍ ഒരു ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡ് സംരക്ഷണഭിത്തി ഉടന്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."