HOME
DETAILS

കവിതാ രചനയിൽ ടെക്നോളജിയും സോഷ്യൽ മീഡിയയും ഉപാധിയാക്കാം: ചർച്ചയിൽ വിദഗ്ധർ

  
May 06 2024 | 17:05 PM

Technology and Social Media in Poetry Writing: Experts in Discussion

ഷാർജ: 15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൻ്റെ (എസ്‌സിആർഎഫ്) ഒരു പാനൽ ചർച്ചയിൽ കവിതയുടെ ശക്തിയെക്കുറിച്ചും അത് എങ്ങനെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ഉപാധിയായി ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ചുമുള്ള ചർച്ചക്ക് രണ്ട് ബാലസാഹിത്യകാരൻമാർ നേതൃത്വം നൽകി. പ്രശസ്ത ജോർദാനിയൻ ബാലസാഹിത്യകാരൻ മുഹമ്മദ് ജമാൽ അംറോയും, നോർത്ത് ഐറിഷ് എഴുത്തുകാരി ലിയാം കൊല്ലിയുമായിരുന്നു പാനലിസ്റ്റുകൾ. പ്രമുഖ അവതാരക ആലിയ അൽ മൻസൂരി മോഡറേറ്ററായിരുന്നു. 

'കുട്ടികളുടെ കവിത എങ്ങനെ മൂല്യവത്തായ വിദ്യാഭ്യാസ ലക്ഷ്യമാക്കാം'  എന്ന വിഷയത്തിലുള്ള സെഷനിൽ അംറോയും കെല്ലിയും ടെക്‌നോളജിയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് സ്‌കൂളുകളിൽ കുട്ടികളുടെ കവിതകൾ വ്യാപകമായി പ്രചരിപ്പിക്കാനുള്ള  പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു. "ഇന്ന് കവിത പഠിപ്പിക്കാൻ ഞങ്ങൾക്ക് സാങ്കേതികവിദ്യ ആവശ്യമാണ്" -ബെൽഫാസ്റ്റിൽ നിന്നുള്ള പ്രൈമറി സ്കൂൾ അധ്യാപിക കൂടിയായ കെല്ലി പറഞ്ഞു. 

കവിതയെ കൂടുതൽ ആകർഷകമാക്കാൻ വീഡിയോകൾ ഉപാധിയാക്കാമെന്ന് അഭിപ്രായപ്പെട്ട അവർ, പ്രത്യേകിച്ചും കുട്ടികൾ സാധാരണയായി തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ഇതൊരു നല്ല കാര്യമാണെന്നും നിരീക്ഷിച്ചു. 
ഗാഡ്‌ജെറ്റുകൾ, സോഷ്യൽ, മീഡിയ ടൂളുകൾ, ഓഡിയോ-വിഷ്വൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ച് കവിതയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം. അഞ്ച് വർഷത്തിനുള്ളിൽ ഈ പ്ലാറ്റ്‌ഫോമുകൾ ഒരു മാനദണ്ഡമായി മാറുമെന്ന് മാതാപിതാക്കൾ എന്ന നിലയിൽ അംഗീകരിക്കാൻ നാം തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു. 

വേറിഡ് വില്യം സീരീസിൽ നിന്ന് താൻ സമ്പാദിക്കുന്ന മുഴുവൻ പണവും കുട്ടികളുടെ മാനസികാരോഗ്യ സേവനങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത  കെല്ലി, കുട്ടികൾക്ക് കവിതകൾ അയക്കാൻ ഒരു ഫേസ്ബുക്ക് പേജ് രൂപപ്പെടുത്തിയിട്ടുണ്ട്. 
“കവിത സംഗീതമാണ്, കുട്ടികൾ അത് അവരുടെ മനസ്സിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾ അവരെ സ്വതന്ത്രരായിരിക്കാൻ അനുവദിക്കുക, സംസാരിക്കാൻ അനുവദിക്കുക, പ്രകടിപ്പിക്കാൻ അനുവദിക്കുക, അതിനുള്ള ഉപകരണങ്ങൾ നൽകുക. ഞാൻ കവിതയെ സ്നേഹിക്കുന്നു, കുട്ടികൾ എന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"  -അവർ കൂട്ടിച്ചേർത്തു.
കവിത എഴുതാൻ കുട്ടികളെ നിർബന്ധിക്കാനാവില്ല.  പക്ഷേ കവിതയിലൂടെ പഠിക്കാൻ കുട്ടികളെ സഹായിക്കുന്ന രസകരമായ ഒരു മാധ്യമം നമുക്ക് തീർച്ചയായും അവരെ പരിചയപ്പെടുത്താം -മുഹമ്മദ് ജമാൽ ആംറോ പറഞ്ഞു.

വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമായി കവിതയെ പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നതിനെ കുറിച്ചും,  വിദ്യാഭ്യാസത്തിൽ അതിൻ്റെ പങ്ക് സംബന്ധമായും ഇരുവരും ദീർഘമായി സംസാരിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാഗിയ സോഫിയ പള്ളിയില്‍ തീയിടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

International
  •  a month ago
No Image

മിനിമം ബാലൻസ് കുത്തനെ വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്; 10,000 മുതൽ 50,000 രൂപ ബാലൻസ് നിലനിർത്തണം | ICICI Bank Minimum Balance

Business
  •  a month ago
No Image

കളിക്കളത്തിൽ ആ താരത്തെ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നു: മുൻ സൂപ്പർതാരം

Cricket
  •  a month ago
No Image

പരാഗല്ല! സഞ്ജു പോയാൽ രാജസ്ഥാന്റെ ക്യാപ്റ്റനാവുക മറ്റൊരു താരം; റിപ്പോർട്ട്

Cricket
  •  a month ago
No Image

ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍...പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്, ആഗസ്റ്റ് 15ന് അലാസ്‌കയില്‍ 

International
  •  a month ago
No Image

ഇതുപോലൊരു ട്രിപ്പിൾ സെഞ്ച്വറി ചരിത്രത്തിലാദ്യം; ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച് കിവികൾ

Cricket
  •  a month ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ എന്റെ റോൾ മോഡൽ അദ്ദേഹമാണ്: ലുക്കാക്കു

Football
  •  a month ago
No Image

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed

National
  •  a month ago
No Image

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും

National
  •  a month ago
No Image

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം

Cricket
  •  a month ago