HOME
DETAILS

സാരിയെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വധുവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് വരന്‍

  
Web Desk
November 16, 2025 | 9:42 AM

groom-kills-bride-over-saree-dispute-gujarat-bhavnagar

അഹമ്മദാബാദ്: വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വധുവിനെ  കൊലപ്പെടുത്തി പ്രതിശ്രുത വരന്‍. സാരിയെയും പണത്തെയും ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്‌രി ചൗക്കിന് സമീപമാണ് സംഭവം നടന്നത്. ശനിയാഴ്ച്ച രാത്രി വിവാഹം നടക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് ക്രൂരകൊലപാതകം. 

സോണി ഹിമ്മത് റഥോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ലിവ് ഇന്‍ പങ്കാളിയായ സജന്‍ ബറയ്യയാണ് പ്രതി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് വിവാഹിതരാകാന്‍ തീരുമാനിക്കുകയും വിവാഹനിശ്ചയം കഴിയുകയും ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഏകദേശം ചടങ്ങുകളൊക്കെ പൂര്‍ത്തിയായ ശേഷമാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. 

വിവാഹത്തിന് ധരിക്കേണ്ട സാരി വാങ്ങാനായി ചെലവിട്ട പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിന്നാലെ ദേഷ്യത്തില്‍ സജന്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സോണിയെ മര്‍ദ്ദിക്കുകയുമായിരുന്നു. തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്‌തെന്നും സോണി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നും പൊലിസ് പറഞ്ഞു. 

സംഭവത്തിന് പിന്നാലെ സജന്‍ ഒളിവിലാണ്. ശനിയാഴ്ച സജന്‍ അയല്‍വാസിയുമായും വഴക്കുണ്ടാക്കിയിരുന്നു. ഇയാള്‍ക്കെതിരെ അയല്‍വാസി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ പിടികൂടാന്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

In Ahmedabad, a groom killed his bride just an hour before their wedding following an argument over money spent on her wedding saree. The incident took place near Tekri Chowk in Bhavnagar, Gujarat. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  16 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  16 hours ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  17 hours ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  17 hours ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  17 hours ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  17 hours ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  18 hours ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  18 hours ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  19 hours ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  19 hours ago