'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ടി.പി സെന്‍കുമാര്‍. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന സ്ഥിതി വരെ എത്തുന്നവര്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിയുകയാണ് വേണ്ടിയിരുന്നതെന്നാണ് സെന്‍കുമാറിന്റെ നിരീക്ഷണം. ഫേസ്ബുക്ക് പോസ്റ്റിലാണ് സെന്‍കുമാറിന്റെ പ്രതികരണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വലിയ മുന്‍കൈ ആണ് അതില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ലഭിക്കാത്തവര്‍ ചിലര്‍ നടത്തിയ ആത്മഹത്യാ ശ്രമങ്ങള്‍ സൂചിപ്പിക്കുന്നതെന്നും സെന്‍കുമാര്‍ പോസ്റ്റില്‍ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ? എന്നും സെന്‍കുമാര്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വലിയ മുന്‍കൈ ആണ് അതില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ലഭിക്കാത്തവര്‍ ചിലര്‍ നടത്തിയ ആത്മഹത്യാ ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ജയം ഉറപ്പാണ് എന്ന് തോന്നുന്ന സമയം ആ സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന വിഷമമാണ് ഇത്തരം നടപടികളിലേക്ക് എത്തിക്കുന്നത്. പക്ഷേ ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാത്രമല്ല ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?
അങ്ങനെ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന സ്ഥിതി വരെ എത്തുന്നവര്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിയുകയാണ് വേണ്ടിയിരുന്നത്. കാരണം ഇത്തരം സന്ദര്‍ഭങ്ങളെ ധീരതയോടെ നേരിടുന്നതിന് കഴിയാത്തവര്‍ക്ക് പറ്റിയ മേഖല അല്ല രാഷ്ട്രീയം. മരണം ദുഃഖകരമാണ്. പക്ഷേ ഒരു സീറ്റ് കിട്ടിയില്ല എന്ന പേരില്‍ മരിക്കാന്‍ ശ്രമിക്കുന്നതും തീര്‍ത്തും അപലപനീയമാണ്. കുടുംബത്തെ എങ്കിലും ആലോചിക്കണമായിരുന്നു.
ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കട്ടെ. അതോടൊപ്പം നേതൃത്വം അര്‍ഹര്‍ക്ക് മാത്രം സീറ്റ് നല്‍കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇത്തവണ തിരുവനന്തപുരത്തെ ജനങ്ങള്‍ വികസനത്തെ, സത്യസന്ധതയെ, സമാധാനത്തെ, നിഷ്പക്ഷതയെ,കഴിവുറ്റ, ബിജെപിയെ ഭൂരിപക്ഷത്തിലെത്തിക്കും.
കഴിച്ച ദിവസം ഉച്ചയോടെയാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷം ആനന്ദ് തിരുമല ജീവനൊടുക്കിയത്.
തൃക്കണ്ണാപ്പുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്‍പ്പര്യം താന്‍ ആര്‍.എസ്.എസ് ജില്ലാ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ആനന്ദ് ജെ തമ്പിയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മണ്ണു മാഫിയ സംഘം പിടിമുറുക്കിയതിനാലാണ് തനിക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കാതിരുന്നതെന്നും ആനന്ദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തൃക്കുണ്ണാപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും ബി.ജെ.പി പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ മാനസികസമ്മര്‍ദ്ദം തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നെന്ന് ആത്മഹത്യാ കുറിപ്പില്‍ ആനന്ദ് പറയുന്നു.
ബി.ജെ.പി. മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറി ശാലിനി അനില്‍ നെടുമങ്ങാട് നഗരസഭയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശാലിനി പ്രാദേശിക ആര്‍.എസ്.എസ്. നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. കടുത്ത വ്യക്തിഹത്യ താങ്ങാനാകാതെയാണ് കടുംകൈക്ക് മുതിര്‍ന്നതെന്നാണ് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
former dgp t p senkumar has responded to the suicide of an rss worker, adding new attention to the circumstances and reactions surrounding the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."