ഓസ്‌ട്രേലിയയും കൈവിടുന്നോ? ആശങ്കയായി പുതിയ കണക്കുകള്‍; വിദ്യാര്‍ഥി വിസകള്‍ വെട്ടികുറച്ചത് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ വിദ്യാര്‍ഥി സമൂഹമാണ് ഇന്ത്യക്കാര്‍. 2023 ജനുവരി- സെപ്റ്റംബര്‍ കാലയളവില്‍ 1.22 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ആസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വിദേശ കുടിയേറ്റങ്ങളില്‍ നിയന്ത്രണം വരുത്താനുള്ള ഒരുക്കത്തിലായിരുന്നു ഓസീസ് ഭരണകൂടം. പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉയര്‍ന്ന ഐ.ഇ.എല്‍.ടി.എസ് സ്‌കോറുകളും, വിസനിരക്കുകളും നടപ്പിലാക്കിയതോടെ യഥാര്‍ത്ഥത്തില്‍ പണി കിട്ടിയത് ഇന്ത്യക്കാര്‍ക്കാണ്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കര്‍ശനമായ മാനദണ്ഡങ്ങള്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിസ നിഷേധിക്കപ്പെടാന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടുന്നു. 2022 ഡിസംബറിനും 2023 ഡിസംബറിനുമിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച വിസകളില്‍ 48 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കണക്ക്. നേപ്പാളില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിദ്യാര്‍ഥികളില്‍ യഥാക്രമം 53%, 55 % വും കുറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് കാരണം?
അപൂര്‍ണമായ അപേക്ഷകളും, വ്യാജ ഡോക്യുമെന്റേഷനും വര്‍ധിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇത് ഉയര്‍ന്ന വിസ നിരസിക്കല്‍ നിരക്കുകള്‍ക്കും ദൈര്‍ഘ്യമേറിയ പ്രോസസിഹ് സമയത്തിനും കാരണമാകുന്നുണ്ട്. ആസ്‌ട്രേലിയയിലേക്ക് ജോലി ചെയ്യാനും കുടിയേറാനും പഠന വിസ ഉപയോഗിക്കുന്ന, ഗൗവരവതരമല്ലാത്ത രാജ്യാന്തര വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിനാണ് വിസ നിരസിക്കുന്നത് എന്നാണ് സര്‍ക്കാറിന്റെ ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."