സിന്ധുവിനെയും സാക്ഷിയെയും സ്വര്‍ണമെഡല്‍ ജേതാക്കളാക്കി ജയരാജന് മോഡലില്‍ കേന്ദ്ര കായികമന്ത്രി
ന്യൂഡല്‍ഹി: ഒളിംപിക്സില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ സിന്ധുവിനെയും വെങ്കലമെഡല്‍ നേടിയ സാക്ഷിയെയും സ്വര്‍ണമെഡല്‍ ജേതാക്കളാക്കി കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇവരെ സ്വര്‍ണമെഡല്‍ ജേതാക്കളാക്കിയത്. ഖേല്‍രത്ന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡുകള്‍ നേടിയവര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു എന്നും ഇക്കൂട്ടത്തില്‍ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളായ സാക്ഷി മാലികും പി.വിസിന്ധുവുമുണ്ടെന്നുമായിരുന്നു കായികമന്ത്രിയുടെ പരാമര്‍ശം. നാക്കുപിഴച്ച മന്ത്രിയുടെ അബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ട്രോളര്‍മാര്‍ ട്രോളുകളുമായി എത്തിയതോടെ തനിക്ക് നാക്കുപിഴച്ചതാണെന്ന വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. മെഡല്‍ ജേതാക്കള്‍ എന്നു പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നും അത് സ്വര്‍ണമെഡല്‍ ജേതാക്കള്‍ എന്നായിപ്പോയതാണെന്നുമായിരുന്നു വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."