പശ്ചിമബംഗാള്‍ ഇനി ബംഗാള്‍
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഇനി മുതല്‍ ബംഗാളാകും. പേരുമാറ്റുന്ന പ്രമേയം നിയമസഭ പാസാക്കിയതിനേ തുടര്‍ന്നാണ് പശ്ചിമ ബംഗാള്‍ ബംഗാളാകുന്നത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താണ് പേരുമാറ്റത്തിന് നിയമസഭ അംഗീകാരം നല്‍കിയത്.
ബംഗാളിയില്‍ ബംഗ്ല എന്നും ഇംഗ്ലിഷില്‍ ബെംഗാള്‍ എന്നും ഹിന്ദിയില്‍ ബംഗാള്‍ എന്നുമാണ് പുതിയ പേര്. പക്ഷേ പുതിയ പേര് നിലവില്‍ വരാന്‍ ഇനിയും കടമ്പ കടക്കേണ്ടതുണ്ട്. പാര്‍ലമെന്റു കൂടി ഈ പേരുമാറ്റത്തിന് അംഗീകാരം നല്‍കണം. എങ്കില്‍ മാത്രമേ പുതിയ പേര് നിലവില്‍ വരൂ.
നിലവില്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലാണ് പശ്ചിമബംഗാളിന്റെ സ്ഥാനം. പുതിയ പേര് നിലവില്‍ വരുന്നതിലൂടെ 28ാമതായ പശ്ചിമബംഗാളിന് നാലാം സ്ഥാനത്ത് വരാനാകും. അടുത്തിടെ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കാന്‍ മമതാ ബാനര്‍ജിക്ക് അവസാനിമിഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു പേരുമാറ്റത്തിന് മമത ആലോചിച്ചതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."