സോഷ്യൽമീഡിയ ഇൻഫ്ലുൻസിങിൽ ഡിഗ്രി കോഴ്സ് ഓഫർ ചെയ്ത് അയർലൻഡ് സർവകലാശാല: ലോകത്തിൽ ആദ്യം
മാറുന്ന കാലത്ത് പുത്തൻ കോഴ്സുകൾ ഒട്ടനവധിയാണ്. എ.ഐ യുടെ വരവോടുകൂടി വിവിധങ്ങളായ കോഴ്സുകൾ നമ്മൾ പരിചയപ്പെട്ടു. ഇപ്പോഴിതാ അയർലൻഡ് സർവ്വകലാശാല ലോകത്തിൽ ആദ്യമായി സോഷ്യൽ മീഡിയ ഇൻഫ്ലുൻസിങിൽ ഡിഗ്രി കോഴ്സ് ഓഫർ ചെയ്തിരിക്കുകയാണ്.
അയർലൻഡിലെ കാർലോയിൽ സ്ഥിതി ചെയ്യുന്ന സൗത്ത് ഈസ്റ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസിങിൽ ബിരുദ കോഴ്സിന് പ്രവേശനം നൽകുന്നത്. കണ്ടന്റ് ക്രിയേഷൻ ആൻഡ് സോഷ്യൽ മീഡിയ എന്ന വിഷയത്തിലാണ് ബിരുദം. ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികൾക്ക് കോഴ്സ് കൂടുതൽ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.
ആർട്സ് വിഭാഗത്തിനുകീഴിലാണ് കോഴ്സ് വരുന്നത്. ഓരോ നവംബറിലുമാണ് യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിക്കുന്നത്. ഇക്കഴിഞ്ഞ സപ്തംബറിൽ ആദ്യബാച്ച് പ്രവേശനം പൂർത്തിയായി. വീഡിയോ, ഓഡിയോ എഡിറ്റിംഗ്, മാർക്കറ്റിംഗ്, കൾച്ചറൽ സ്റ്റഡീസ്, കണ്ടൻ്റ് ക്രിയേഷൻ, ക്രിയേറ്റീവ് റൈറ്റിംഗ് തുടങ്ങിയവയാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ. നാലു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. പ്രധാനമായും സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്നും മാർക്കറ്റ് ചെയ്യാമെന്നുമാണ് കോഴ്സ് പഠിപ്പിക്കുന്നത്. സ്വന്തം നിലയിൽ സംരംഭം തുടങ്ങാനും കോഴ്സ് അവസരമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."