HOME
DETAILS

മഞ്ഞപ്പിത്തം പടരുന്നു; ലക്ഷണങ്ങളും, പ്രതിരോധ മാര്‍ഗങ്ങളും

  
May 12 2024 | 10:05 AM

jaundice-cases-latestinfo-precuations

വീണ്ടും മഞ്ഞപ്പിത്തം പടരുകയാണ്. മലപ്പുറത്ത് മാത്രം അഞ്ച് മാസത്തിനിടെ എട്ടുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. 3000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നി പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.

എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുകയാണ്. 171 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 38 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറ് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് ശരീരത്തിന്റെ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം.വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. 

ലക്ഷണങ്ങള്‍ 

  • പനി
  • വിശപ്പില്ലായ്മ
  • ഓക്കാനം,ഛര്‍ദി
  • കണ്ണിനു മഞ്ഞനിറം
  • മൂത്രത്തിന് മഞ്ഞനിറം

 രോഗം ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാല്‍ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ തേടണം.

പ്രതിരോധ മാര്‍ഗങ്ങള്‍

  • തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
  •  കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് കഴുകുക.
  • കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ എയർവേയ്സ് ടിക്കറ്റ് ബുക്ക്‌ ചെയ്യൂ; 10% ഫാമിലി ഡേ ഓഫർ ഇന്ന് മാത്രം 

qatar
  •  22 days ago
No Image

'ആര്‍എസ്എസ് രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

National
  •  22 days ago
No Image

വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ

National
  •  22 days ago
No Image

'ജാഗ്രത പാലിക്കുക'; അലഹാബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

National
  •  22 days ago
No Image

'മുനമ്പം കോടതിയിലിരിക്കുന്ന വിഷയം, പരിഹാരം...' വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സമ്മതിച്ച് കേന്ദ്രം

Kerala
  •  22 days ago
No Image

ദുബൈയില്‍ ലാന്‍ഡ് ചെയ്തോ? ഇപ്പോള്‍ വൈഫൈ തേടി ഓടേണ്ട! ഫ്രീ ഡാറ്റ വേണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

uae
  •  22 days ago
No Image

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍

uae
  •  22 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക് 

Kerala
  •  22 days ago
No Image

'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്

International
  •  22 days ago
No Image

ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

Business
  •  22 days ago