
അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്ളക്സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു

ഹൈദരാബാദ്: ഭരണഘടന ശില്പി ഡോ. ബി.ആര്. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദലിത് തൊഴിലാളികള്‍ക്ക് നേരെ പൊലിസിന്റെ അധിക്ഷേപം. അംബേദ്കര്‍ ജയന്തി ദിനമായിരുന്ന ഇന്നലെ ആഘോഷത്തിന്റെ ഭാഗമായി ഫ്ളക്സുകള്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികള്‍ക്ക് നേരെയായിരുന്നു പൊലിസിന്റെ അഴിഞ്ഞാട്ടം. കൂട്ടത്തില്‍ ഒരാളെ അര്‍ധനഗ്നനാക്കി മണ്ണിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കാമറെഡ്ഡി ജില്ലയിലെ ലിംഗംപേട്ട് മണ്ഡലത്തിലായിരുന്നു സംഭവം. ഫ്ളക്സ് കെട്ടാനെത്തിയ മൂന്ന് ഭാരത് രാഷ്ട്ര സമിതി (ബി.ആര്.എസ്) പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത രംഗമാണ് പുറത്തു വന്നത്. നിലത്തൂടെ വലിച്ചിഴച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കുന്നത്. പൊലിസും തൊഴിലാളികളും തമ്മില്‍ ശക്തമായ വാക്തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടി.
ഫ്ളക്സുകള്‍ സ്ഥാപിക്കാനുള്ള ബി.ആര്.എസ് പ്രവര്‍ത്തകരുടെ ശ്രമത്തെ മണ്ഡലത്തില്‍ ഇത് നിരോധിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയും ഒരു സംഘം കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു-ലിംഗംപേട്ട് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജു പറഞ്ഞു.
ബാബാസാഹിബിന്റെ ജന്മദിനത്തില് അദ്ദേഹത്തിന്റെ ഫ്ളക്സ് സ്ഥാപിച്ചത് കുറ്റമാണോ എന്ന് ചോദിച്ച് കെ.ടി. രാമറാവു രംഗത്തെത്തി.
സ്നേഹത്തിന്റെ കടതുറന്ന മറ്റൊരു ദിനം. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ബാബാസാഹിബിന്റെ ജന്മദിനത്തില് ഒരു ദലിതനെ നഗ്നനാക്കി അറസ്റ്റ് ചെയ്തു. അംബേദ്കര്‍ ജയന്തിക്ക് ഒരു ബാനര്‍ കെട്ടുന്നത് ഇത്ര ക്രൂരമായ കുറ്റകൃത്യമാണോ എന്ന് അറിയേണ്ടതുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി. രേവന്ത് റെഡ്ഢിയുടെ സര്‍ക്കാറിനെ ഭരണഘടനയില്‍ നിന്ന് എത്ര പേജുകള്‍ കീറിമുറിക്കാന്‍ അനുവദിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഉടനടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.- അദ്ദേഹം എക്സില്‍ കുറിച്ചു.
Just Another Day in Mohabbat Ka Dukaan!
— KTR (@KTRBRS) April 14, 2025
A Dalit man was stripped and arrested right under Babasaheb’s shadow on his birth anniversary in Congress ruled Telangana!
I demand to know how is tying a banner for Ambedkar Jayanthi a crime so henious that this kind of brutality had… pic.twitter.com/TDoGNB4puG
സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.കവിതയും രംഗത്തെത്തി. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദലിതര്‍ക്കെതിരെ നടന്ന സങ്കല്‍പ്പിക്കാനാവാത്ത ക്രൂരത, ഭരണകൂടത്തിന്റെ എത്ര ലജ്ജാകരമായ പ്രതിഫലനമാണിത്. ഇത് നിലവിലുള്ള ഡോ. അംബേദ്കറുടെ ഭരണഘടനയാണോ അതോ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വ്യക്തിപരമായ നിയമപുസ്തകമാണോ?- കവിത എക്സില്‍ ചോദിച്ചു.
കാമറെഡ്ഡിയിലെ ലിംഗാംപേട്ട് മണ്ഡലത്തിലെ ദലിതരെ പൊലിസ് വസ്ത്രമുരിഞ്ഞ്, അപമാനിച്ച്, അറസ്റ്റ് ചെയ്തത് എന്തിനാണ്? അംബേദ്കര്‍ ജയന്തിക്ക് ബാനറുകള്‍ സ്ഥാപിച്ചതിനോ?
പൊതുജനസേവകരെപ്പോലെയല്ല, അനിയന്ത്രിതരായ ജനക്കൂട്ടത്തെപ്പോലെയാണ് പൊലിസ് പെരുമാറിയത്. മുകളില്‍ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് അത്രക്കും ഉറപ്പില്ലാതെ ഇത്തരമൊരു കാര്യം ചെയ്യാന്‍ പൊലിസിന് ധൈര്യമുണ്ടാവില്ല.
ഇത് വെറും ക്രൂരതയല്ല, ഇതൊരു വിദ്വേഷ കുറ്റകൃത്യമാണ്. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു.
- ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുക
- ഉത്തരവാദികള്‍ക്കെതിരെ ഉടന്‍ എസ്സി/എസ്ടി അതിക്രമ കേസുകള്‍ ഫയല്‍ ചെയ്യുക
- സര്‍ക്കാരില്‍ നിന്ന് പരസ്യമായി ക്ഷമാപണം
ഇത്രയു കാര്യങ്ങള്‍ ഞാന്‍ ആവശ്യപ്പെടുന്നു:
ഇത് ക്രമസമാധാനപാലനമല്ല, ഇത് ലക്ഷ്യമിട്ടുള്ള അടിച്ചമര്‍ത്തലാണ്. ആക്രമിക്കപ്പെട്ട ഒരു ശബ്ദത്തെയും ഞങ്ങള്‍ നിശബ്ദമാക്കാന്‍ അനുവദിക്കില്ല.- അവര്‍ എക്സില്‍ കുറിച്ചു.
Unimaginable brutality against Dalits on Ambedkar Jayanti, what a shameful reflection of governance. Is this Dr. Ambedkar’s Constitution in action, or CM Revanth Reddy’s personal rulebook?
— Kavitha Kalvakuntla (@RaoKavitha) April 14, 2025
Dalits in Lingampet Mandal ,Kamareddy were stripped, humiliated, and arrested by the… pic.twitter.com/zyKb1WYLj6
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• 2 days ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 2 days ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 2 days ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 2 days ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 2 days ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 2 days ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 2 days ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 2 days ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 2 days ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 2 days ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 3 days ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 3 days ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 3 days ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 3 days ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 3 days ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 3 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 3 days ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 3 days ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 3 days ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 3 days ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 3 days ago