HOME
DETAILS

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

  
April 14, 2025 | 2:06 PM

Dubai Airport named worlds busiest international airport

ദുബായ്: തുടർച്ചയായി 11-ാം വർഷവും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ന് (ഏപ്രിൽ 14) എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ (ACI) വേൾഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ദുബൈ വിമാനത്താവളം 92.3 ദശലക്ഷം യാത്രക്കാരെ ആണ് സ്വാഗതം ചെയ്തത്. 2023-നെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെയും 2019-ലെ കൊവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 7 ശതമാനത്തിന്റെയും വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 170 രാജ്യങ്ങളിലായി 2,181 വിമാനത്താവളങ്ങളെ ആണ് ACI പ്രതിനിധീകരിക്കുന്നത്.

ലണ്ടനിലെ ഹീത്രോ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും സിയോൾ ഇഞ്ചിയോൺ (സൗത്ത് കൊറിയ) എയർപോർട്ട് മൂന്നാം സ്ഥാനത്തും ആണ്. സിംഗപ്പൂർ ചാംഗി, ആംസ്റ്റർഡാം ഷിഫോൾ എന്നിവ ആണ് 4, 5 സ്ഥാനങ്ങളിൽ.  

ആഭ്യന്തര യാത്ര കൂടി ഉൾപ്പെടുത്തിയാൽ ഡെൽറ്റ എയർ ലൈനിന്റെ ആസ്ഥാനമായ അമേരിക്കയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ വിമാനത്താവളം 108.1 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആഭ്യന്തര വിഭാഗത്തിലും ദുബായ് എയർപോർട്ട് രണ്ടാം സ്ഥാനത്ത് ആണ്. 2024-ൽ 77.8 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ 9-ാം സ്ഥാനം നേടി. ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് ചൈനയിലെ ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളമാണ്. 2023-ൽ 21-ാം സ്ഥാനത്ത് ഉണ്ടായിരുന്ന വിമാനത്താവളം കഴിഞ്ഞവർഷം 10-ാം സ്ഥാനത്തേക്ക് ഉയർന്നു. 

2024 ൽ ആഗോള വിമാന യാത്രക്കാരുടെ എണ്ണം ഏകദേശം 9.5 ബില്യണിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് 2023 നെ അപേക്ഷിച്ച് 9 ശതമാനം വർധനയും 2019 നെ അപേക്ഷിച്ച് 3.8 ശതമാനം വർധനവും ആണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ മാത്രം 855 ദശലക്ഷം യാത്രക്കാരെ ആണ് സ്വാഗതം ചെയ്തത്. ആഗോള ഗതാഗതത്തിന്റെ 9 ശതമാനം വരും ഇത്.

 

2024 ൽ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. (ബ്രാക്കറ്റിൽ യാത്രക്കാരുടെ എണ്ണം)

 

 1: ദുബായ് (DXB) UAE (92,331,506)

 

 2: ലണ്ടൻ ഹീത്രോ ( 79,194,330).

 

 3: ഇഞ്ചിയോൺ (ICN) ദക്ഷിണ കൊറിയ (70,669,246)

 

  4; സിംഗപ്പൂർ ചാംഗി (SIN) (67,063,000).

 

 5: ആംസ്റ്റർഡാം ഷിപോൾ (AMS) നെതർലാൻഡ്‌സ് (66,822,849).

 

  6: പാരീസ് ചാൾസ് ഡി ഗല്ലെ (CDG) ഫ്രാൻസ് (64,469,356)

 

  7: ഇസ്താംബുൾ (തുർക്കി) (62,975,429).

 

 8: ഫ്രാങ്ക്ഫർട്ട് (FRA) ജർമ്മനി (56,185,219).

 

  9: ഹോങ്കോംഗ് (HKG) SAR (52,949,047)

 

 10: ദോഹ (DOH) ഖത്തർ (52,714,9)

 

Dubai Airport named world’s busiest international airport 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  6 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  6 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  6 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  6 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  6 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  6 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  6 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  6 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  6 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  6 days ago