ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ
ദോഹ: ഖത്തറിലെ മുനിസിപ്പാലിറ്റി കീഴിലുള്ള പൊതു പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു. പാർക്ക് സേവന ഫീസ് നിർണ്ണയം സംബന്ധിച്ച 2020 ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ ആണ് ഇതുസംബന്ധിച്ച് അറിയിച്ചത്. പുതിയ നിരക്ക് ബന്ധപ്പെട്ട എല്ലാവരും അവരുടെ അധികാരപരിധിക്കുള്ളിൽ നടപ്പിലാക്കേണ്ടതാണ്. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.
പ്രഖ്യാപിച്ച പ്രവേശന ഫീസ് ഇപ്രകാരമാണ്:
1. അൽ ഖോർ പാർക്ക്: പൊതുജനങ്ങൾക്കുള്ള മുഴുവൻ ദിവസത്തെ ടിക്കറ്റ്: ഒരാൾക്ക് QR 15
10 വയസ്സിന് താഴെയുള്ള കുട്ടികൾ: QR 10
വികലാംഗർക്ക് സൗജന്യ പ്രവേശനം
പരിപാടികളിലും ഉത്സവങ്ങളിലും: ഒരാൾക്ക് QR 50 •
മൃഗങ്ങൾക്ക് ഭക്ഷണം നൽകൽ: QR 50
2. പാണ്ട ഹൗസ്:
പൊതുജനങ്ങൾക്കുള്ള മുഴുവൻ ദിവസത്തെ ടിക്കറ്റ്: ഒരാൾക്ക് QR 50
14 വയസ്സിന് താഴെയുള്ള കുട്ടികൾ: QR 25
വികലാംഗർക്ക് സൗജന്യ പ്രവേശനം
3. മറ്റ് പാർക്കുകൾ (മന്ത്രിസഭാ തീരുമാനം അനുസരിച്ച്):
പൊതു പ്രവേശനം: ഒരാൾക്ക് QR 10
10 വയസ്സിന് താഴെയുള്ള കുട്ടികൾ: QR 5
വികലാംഗർക്ക് സൗജന്യ പ്രവേശനം
പരിപാടികളിലും ഉത്സവങ്ങളിലും: ഒരാൾക്ക് QR 30
Ministry of Municipality sets park service fees in Qatar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."