HOME
DETAILS

കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം

  
April 15, 2025 | 3:13 AM

Strong Dust Storm in Kuwait Educational Institutions turn to Online Classes

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ഇന്നലെ മുതൽ ശക്തമായ പൊടിക്കാറ്റ്. റോഡ് ഗതാഗതത്തെ ഉൾപ്പെടെ പൊടിക്കാറ്റ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്നും (April 15) പൊടിക്കാറ്റ് ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റ് കാരണം ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ 1,000 മീറ്ററിൽ താഴെയാകാനും ചില പ്രദേശങ്ങളിൽ പൂജ്യം വരെ എത്താനും സാധ്യതയുണ്ടെന്നും വകുപ്പ് പ്രവചിച്ചു. തെക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. ഇതിൻ്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ കവിയാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതനിലനിൽക്കുന്നു. 

പൊടിക്കാറ്റ് മൂലം സർക്കാർ, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ മുഖേന ക്ലാസുകൾ നടത്താൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ ഓൺലൈൻ ക്ലാസ് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. ചില ഇന്ത്യൻ സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്.

സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിക്കുന്ന തീരുമാനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Strong Dust Storm in Kuwait; Educational Institutions turn to Online Classes

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  9 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  9 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  9 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  9 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  9 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  9 days ago
No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  9 days ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  9 days ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  9 days ago

No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  9 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  9 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  9 days ago