മഞ്ചേരി ജില്ലാ കോടതിയില്‍ ജോലി; ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍, എല്‍.ഡി ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; നേരിട്ടോ, കത്തയച്ചോ അപേക്ഷിക്കാം
മലപ്പുറം ജില്ലാ കോടതിയില്‍ ജോലി നേടാന്‍ അവസരം. ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍, എല്‍.ഡി ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് -2 പോസ്റ്റുകളിലേക്ക് നിയമനം നടത്താനാണ് റിക്രൂട്ട്‌മെന്റ്. താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ വഴി മേയ് 15 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ജില്ല കോടതി, മഞ്ചേരിയില്‍ ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍, എല്‍.ഡി ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 പോസ്റ്റുകളില്‍ നിയമനം. ഒഴിവുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
പ്രായപരിധി
പരമാവധി 62 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
1. അപേക്ഷകര്‍ അവര്‍ അപേക്ഷിക്കുന്ന തസ്തിക അല്ലെങ്കില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നോ കോടതികളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ ആയിരിക്കണം.
2. അപേക്ഷകര്‍ക്ക് 62 വയസ് കവിയാന്‍ പാടില്ല.
3. കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷ
തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മേയ് 15നുള്ളില്‍ നേരിട്ടോ തപാല്‍ മുഖനേയോ അപേക്ഷ സമര്‍പ്പിക്കാം.
പൂര്‍ണ്ണമായ ബയോഡാറ്റ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തില്‍ കാണിച്ചിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ വിലാസത്തില്‍ അയക്കണം.
വിലാസം
ജില്ല ജഡ്ജ്, ജില്ല കോടതി
കോടതി സമുച്ചയം
കച്ചേരിപ്പടി, മഞ്ചേരി
മലപ്പുറം - 676121
അപേക്ഷിക്കുന്ന കത്തിന് മുകളില്‍ വിജ്ഞാപന നമ്പറും ' കരാര്‍ നിയമനത്തിനുള്ള അപേക്ഷ' എന്നും രേഖപ്പെടുത്തണം.
വിജ്ഞാപനം : Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."