HOME
DETAILS

ഗാസയില്‍ അണുബോംബ് പ്രയോഗിക്കണമെന്ന് അഭിപ്രായപ്പെട്ട് അമേരിക്കന്‍ സെനറ്റര്‍; വ്യാപക വിമര്‍ശനം

  
May 13 2024 | 16:05 PM

US senator calls on Israel to nuke Gaza says US made the right call against Japan

ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ കൊണ്ടും അവരുടെ ലക്ഷ്യങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തില്‍, കൂടുതല്‍ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന് നിര്‍ദേശിക്കുകയാണ് അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനില്‍ നിക്ഷേപിച്ചത് പോലെ അണുബോംബ് വര്‍ഷിക്കണമെന്നാണ് ഗ്രഹാമിന്റെ നിര്‍ദേശം. ഫലസ്തീനില്‍ ഇസ്‌റാഈലിന് സാധ്യമായതെല്ലാം ചെയ്യണമെന്നും എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രഹാം പറഞ്ഞു. 

അമേരിക്കയിലെ പേള്‍ ഹാര്‍ബറിനെ ശത്രുക്കള്‍ ആക്രമിച്ചു. ഇതിന് മറുപടിയായിട്ട് ജര്‍മ്മനിയോടും ജപ്പാനോടും യുദ്ധം ചെയ്തപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച് അത് അവസാനിപ്പിക്കാന്‍ നമ്മള്‍ തീരുമാനിച്ചു. അതായിരുന്നു ശരിയായ തീരുമാനമെന്നും ​ഗ്രഹാം കൂട്ടിച്ചേര്‍ത്തു
ഗ്രഹാമിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. അമേരിക്കന്‍ സെനറ്ററുടെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ധാര്‍മ്മിക അധഃപതനത്തിന്റെ ആഴവും വംശഹത്യയുടെയും കൊളോണിയലിസത്തിന്റെയും മാനസികാവസ്ഥയുമാണ് ഇത് സൂചിപ്പിക്കുന്നത്.

തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെ ഇസ്റാഈൽ സൈന്യം നടത്തുന്ന വംശഹത്യക്ക് കൂട്ടുനില്‍ക്കുകയാണ് അമേരിക്ക. അവിടത്തെ രാഷ്ട്രീയ വരേണ്യവര്‍ഗത്തിനിടയിലും ഈ മാനസികാവസ്ഥയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രസ്താവനയെന്നും ഹമാസ് വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago