HOME
DETAILS

കരകയറാന്‍ വഴിയില്ല; തകര്‍ന്നടിഞ്ഞ് രൂപ

  
സുരേഷ് മമ്പള്ളി
May 16 2024 | 03:05 AM

There is no escape; Collapsed indian rupee

കണ്ണൂര്‍: ഒരു മാസത്തിനിടെ വീണ്ടും ചരിത്രത്തിലെ താഴ്ന്ന നിലയില്‍ യു.എസ് ഡോളറിനോട് കിതച്ച് ഇന്ത്യന്‍ രൂപ. ഇന്നലെ ഡോളറിനെതിരേ 83.51 ആണ് വിനിമയമൂല്യം. കഴിഞ്ഞ ഏപ്രില്‍ 16നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുണ്ടായത്. 83.67 രൂപയായിരുന്നു അന്ന് ഡോളറിനെതിരേ വിനിമയമൂല്യം. മാസങ്ങളായി ഗള്‍ഫ് കറന്‍സികളും രൂപക്കെതിരേ നേട്ടമുണ്ടാക്കുകയാണ്. 271.69 രൂപയാണ് കുവൈത്ത് ദിനാറിന്റെ മൂല്യം. ഒമാന്‍ റിയാലിന് 217 രൂപയും യു.എ.ഇ ദിര്‍ഹത്തിന് 22.74 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് രൂപ കനത്ത മൂല്യത്തകര്‍ച്ച നേരിടുന്നത്. ഓഗസ്റ്റ് നാലിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 240 കോടി ഡോളറായി കുറഞ്ഞിരുന്നു. ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ക്രൂഡ് ഓയില്‍ വിലയിലും കുതിപ്പുണ്ടായതോടെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്.

എവിടെ മെയ്ക്ക് ഇന്‍ ഇന്ത്യ
സാധനസേവന മേഖലയില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്ന വാഗ്ദാനവുമായാണ് 2014 സെപ്റ്റംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രഖ്യാപിക്കുന്നത്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യയെ വ്യവസായസൗഹൃദ രാജ്യമാക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും പദ്ധതിക്ക് കഴിയുമെന്ന് മോദി പറഞ്ഞിരുന്നു. 10 വര്‍ഷത്തിനിപ്പുറം പദ്ധതി വഴി എന്തൊക്കെയാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചതെന്നോ, എത്രമാത്രം വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നോ, സ്വയംപര്യാപ്തതയുടെ കാര്യത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നെന്നോ അന്വേഷിച്ചാല്‍ ഫലം നിരാശാജനകമായിരിക്കും.

2020 ആകുമ്പോഴേക്കും 10 കോടി തെഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ത്യയെ ഇറക്കുമതിരഹിത രാഷ് ട്രമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന കാലത്തേക്കാള്‍ ദയനീയമാണ് രാജ്യത്തെ തൊഴിലില്ലായ്മയെന്ന് ലേബര്‍ ബ്യൂറോ പോലെയുള്ള ഔദ്യാഗിക ഏജന്‍സികളുടെ പഠനങ്ങള്‍ പറയുന്നു. ഇറക്കുമതി കുറയ്ക്കുമെന്ന പറച്ചിലും ഫലം കണ്ടില്ല. ക്രൂഡ് ഓയില്‍, സ്റ്റീല്‍, രാസവളം എന്നിവ ഇറക്കുമതി ചെയ്യാതെ മാര്‍ഗമില്ലെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വാഹനഭാഗങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരികയാണ്.

പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല
തെരഞ്ഞെടുപ്പു കാലത്തുപോലും ഇന്ത്യന്‍ രൂപ ഇത്രമേല്‍ തകര്‍ന്നടിഞ്ഞിട്ടും അത് മുഖ്യപ്രചാരണായുധമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയാറായില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു കക്ഷിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും രൂപയുടെ മൂല്യശോഷണം വലിയ ചര്‍ച്ചയാക്കാന്‍ താല്‍പര്യമെടുത്തില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ അല്‍പം വാസ്തവമില്ലാതില്ല. രൂപയുമായി നേരിട്ട് വിനിമയം നടത്തുന്ന റഷ്യയടക്കം ചുരുക്കം രാജ്യങ്ങളുമായുള്ള വ്യാപാരവും ഇന്ത്യയ്ക്കു നേട്ടം തന്നെ.

പിടിതരാതെ പണപ്പെരുപ്പം
മുംബൈ: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം 13 മാസത്തെ ഉയര്‍ന്ന നിലയില്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ മൊത്തവില പണപ്പെരുപ്പം 1.26 ശതമാനമായാണ് ഉയര്‍ന്നത്. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍ (പ്രത്യേകിച്ച് പച്ചക്കറി), വൈദ്യുതി വില എന്നിവയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പത്തിന് മുഖ്യകാരണം.

കമന്റ്‌സ്
'രൂപയുടെ മൂല്യത്തകര്‍ച്ച മാത്രം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവലോകനം സാധ്യമല്ല. അതിനൊപ്പം വിവിധങ്ങളായ സ്തൂല സാമ്പത്തിക സൂചകങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വ്യാപാരക്കമ്മി കുറച്ചും ആഗോള സാമ്പത്തിക ഘടനയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ധനനയങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തിയും ഒരു പരിധിവരെ മൂല്യശോഷണം തടയാം. ഇറക്കുമതി കുറയ്ക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കിയ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി കേവലം വാഗ്ദാനങ്ങളില്‍ ഒതുങ്ങാതെ പ്രായോഗികതലത്തില്‍ എത്തിക്കേണ്ടത് അനിവാര്യമാണ്.'

പ്രൊഫ. എം.കെ ജയമോഹന്‍
(ജിമ്മ യൂനിവേഴ്‌സിറ്റി, എത്യോപ്യ)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  13 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  13 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  13 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  13 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  13 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  13 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  13 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  13 days ago
No Image

സംഭല്‍ ജുമാ മസ്ജിദ് സര്‍വേക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

National
  •  13 days ago