ഇസ്തിരിക്കടയുടമയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: ഇസ്തിരിക്കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഇക്കഴിഞ്ഞ ജനുവരി 26ന് രാത്രി പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് പരിസരത്ത് വാടക മുറിയില്‍ ഇസ്തിരിക്കട നടത്തിവന്നിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി അശോകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും തമിഴ്നാട് ഇരുമ്പനാട് മേലെപക്കം സ്വദേശിയും ബാര്‍ബര്‍ തൊഴിലാളിയുമായ കാര്‍ത്തിക്കിനെതിരെയുള്ള കുറ്റപത്രമാണ് ബേക്കല്‍ പൊലിസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്.
കോട്ടിക്കുളത്തെ ബാര്‍ബര്‍ ഷോപ്പില്‍ തൊഴിലാളിയായിരുന്ന കാര്‍ത്തിക്കും അശോകനും ഒരുമിച്ചിരുന്നു മദ്യം കഴിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്.
മദ്യപാനത്തിനിടയില്‍ തന്റെ കാമുകിയെ സംബന്ധിച്ച് അശോകന് കുറ്റം പറഞ്ഞതില്‍ പ്രകോപിതനായാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സംഭവത്തിന് ശേഷം മുങ്ങിയ കാര്‍ത്തികിനെ മൂന്നു മാസങ്ങള്‍ക്ക് ശേഷം പുതുക്കോട്ടയിലെ കാമുകിയുടെ വീട്ടില്‍ നിന്നും പൊലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. കാര്‍ത്തിക് ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. ഇതിനിടയിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."