സെപ്റ്റംബര്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കും: യൂത്ത് ലീഗ്
കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് ഇടത് ഭരണത്തിന്റെ നൂറാം നാള്‍ പിന്നിടുന്ന സെപ്റ്റംബര്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കാന്‍ മുന്‍സിപ്പല്‍ കമ്മിറ്റി യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
അന്നേ ദിവസം വൈകുന്നേരം നാലിന് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ സായാഹ്ന ധര്‍ണ നടത്താന്‍ തീരുമാനിച്ചു. ജനവിരുദ്ധ നയങ്ങളാല്‍ കേരള ജനതയെ ദുരിതത്തിലാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ഭരണം നൂറാം നാള്‍ പിന്നിടുമ്പോള്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയും വിലയക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതിനു പുറമേ ദാനാധാരം രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ച് കൊണ്ട് നിവര്‍ന്ന് നില്‍ക്കാന്‍ പോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കൊന്നും കൊലവിളിച്ചും രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യുന്ന ആസൂത്രിത നീക്കത്തില്‍ സംസ്ഥാന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തങ്ങള്‍ക്ക് ആവുംവിധം പ്രവര്‍ത്തിക്കുമ്പോള്‍ കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധം ഭയാശങ്കയിലാണ്.
ആത്മവീര്യം നഷ്ടപ്പെട്ട പൊലിസ് നോക്കുകുത്തിയായ നമ്മുടെ നാട്ടില്‍ ക്രമസമാധാനം സി.പി.എം പാര്‍ട്ടി ഓഫിസുകളില്‍ നിന്നും നിയന്ത്രിക്കപ്പെടുന്നു. മദ്യം ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ എത്തിച്ച് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും വഞ്ചിക്കുന്ന പരിപാടിയാണ്.
തെരുവ്‌നായ്ക്കളുടെ ആക്രമണത്തിന് ദിവസേന നൂറുകണക്കിന് ആളുകള്‍ ഇരയാവുകയാണ്. അതില്‍ പലരുടേയും ജീവന്‍ പൊലിഞ്ഞിട്ടും അതിനെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ നൂറാം ദിനം കൊണ്ടാടുന്ന ഇടത് സര്‍ക്കാരിന് സാധിച്ചിട്ടില്ല. സെപ്റ്റംബര്‍ ഒന്നിന് മാന്തോപ്പ് മൈതാനിയില്‍ നടക്കുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."