കെ.എം.സി.സി പ്രവര്‍ത്തനങ്ങള്‍ മഹത്തരം: സാദിഖലി തങ്ങള്‍
കരിമ്പ: അവശത അനുഭവിക്കുന്നവര്‍ക്ക് ആശാ കേന്ദ്രമാണ് കെ.എം.സി.സിയെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സ്വന്തം കുടുംബത്തിന്റെ ഉപജീവനത്തിനു വേണ്ടി കടല്‍ കടന്നവര്‍ എല്ലാം മറന്നു ദുരിതമനുഭവിക്കുന്ന സമൂഹത്തിനു വേണ്ടി നിലകൊള്ളുന്നത് പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. കോങ്ങാട് മണ്ഡലം റിയാദ് കെ.എം.സി.സി സംഘടിപ്പിച്ച 'കനിവ്' സാമ്പത്തിക സഹായ പദ്ധതിയുടെ രണ്ടാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. റിയാദ് പാലക്കാട് ജില്ല കെ.എം.സി.സി ചെയര്‍മാന്‍ നാസര്‍ തങ്ങള്‍ അധ്യക്ഷനായി. എം.എല്‍.എമാരായ ടി.എ അഹ്മദ് കബീര്‍, അഡ്വ.ശംസുദ്ദീന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കളത്തല്‍ അബ്ദുള്ള, എം.എസ് നാസര്‍, ലീഗ് മണ്ഡലം പ്രസിഡന്റ് കെ.പി മൊയ്തു, സെക്രട്ടറി യൂസുഫ് പാലക്കല്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികള്‍, കെ.എം.സി.സി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിര്‍ധന രോഗികള്‍ക്കുള്ള പെന്‍ഷന്‍ വിതരണവും വിദ്യഭ്യാസ സഹായവും സ്വാദിഖലി തങ്ങള്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ സദസില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."