കേരളത്തിലെ പോളിടെക്‌നിക്കുകളില്‍ ലാറ്ററല്‍ എന്‍ട്രി; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി മേയ് 31
കേരളത്തിലെ പോളിടെക്‌നിക് കോളജുകളിലേക്കുള്ള 3 വര്‍ഷ എഞ്ചിനീയറിങ്/ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുകളിലെ മൂന്നാം സെമസ്റ്റര്‍ (രണ്ടാം വര്‍ഷം) ക്ലാസിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 വരെ അപേക്ഷിക്കാം. 30ന് മുമ്പ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
യോഗ്യത
മാത് സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് ആകെ 50 ശതമാനം എങ്കിലും മാര്‍ക്കോടെ പ്ലസ് ടു/ വിഎച്ച്എസ്ഇ ജയിച്ചിരിക്കണം. കെമിസ്ട്രിക്ക് പകരം നിര്‍ദ്ദിഷ്ട 11 വിഷയങ്ങളിലൊന്നായാലും മതി.
50 ശതമാനം മൊത്തം മാര്‍ക്കോടെ 2 വര്‍ഷ ഐ.ടി.ഐ, കെ.ജി.സി.ഇ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്
ലഭിച്ച് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എന്‍ട്രന്‍സ് പരീക്ഷയില്ല. ജില്ല അടിസ്ഥാനത്തിലാണ് സിലക്ഷന്‍. എയ്ഡഡ്/ സ്വാശ്രയ മാനേജ്‌മെന്റ് ക്വോട്ട സീറ്റുകളിലേക്ക് അഡ്മിഷന്‍ സീറ്റുകളിലേക്ക് അഡ്മിഷന്‍ പോര്‍ട്ടലിലെ Application to MANAGEMENT QUOTA Seats എന്ന ലിങ്കിലൂടെ പ്രത്യേകം അപേക്ഷിക്കുകയും ഹാര്‍ഡ് കോപ്പി അതത് സ്ഥാപനത്തില്‍ നല്‍കുകയും ചെയ്യണം.
തിരുവനന്തപുരം വനിതാ പോളി, കോഴിക്കോട്, കളമശ്ശേരി പോളികള്‍ എന്നിവിടങ്ങളില്‍ കേള്‍വി പരിമിതിയുള്ളവര്‍ക്ക് പ്രത്യേക ബാച്ചുകളുണ്ട്.
അപേക്ഷ ഫീസ്
400 രൂപയാണ് അപേക്ഷ ഫീസ്, പട്ടിക വിഭാഗക്കാര്‍ 200 രൂപ അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org/let.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."