HOME
DETAILS

സര്‍വീസ് വൈകിയാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ ടിക്കറ്റ് തുകയും റീഫണ്ട് നല്‍കും; പുതിയ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആര്‍.ടി.സി

  
Web Desk
May 19, 2024 | 3:13 PM

ksrtc online reservation policy updated

ഓണ്‍ലൈന്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തിലാണ് പരിഷ്‌കാരങ്ങള്‍.നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

 

1. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനദാതാവ് മൂലമുണ്ടാകുന്ന സാങ്കേതികപിഴവുകള്‍ക്ക് സേവനദാതാവില്‍ നിന്നുതന്നെ പിഴ ഈടാക്കി തുക യാത്രക്കാര്‍ക്ക് നല്‍കും.

2. സര്‍വീസ് റദ്ദാക്കല്‍ മൂലമുള്ള റീഫണ്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ തിരികെ യാത്രക്കാര്‍ക്കു നല്‍കും.

(റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങള്‍ക്കു വിധേയമായി അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും)

3. വാഹനത്തില്‍ തകരാര്‍/അപകടം/മറ്റെന്തെങ്കിലും കാരണങ്ങളാല്‍ നിശ്ചിത ദൂരത്തേക്ക് സര്‍വീസ് നടത്താതെ വന്നാല്‍ രണ്ടു ദിവത്തിനുള്ളില്‍ തന്നെ റീഫണ്ട് ചെയ്യും. ഇതിന് ആവശ്യമായ രേഖകള്‍ ഇന്‍സ്പെക്ടര്‍/ബന്ധപ്പെട്ട ഇദ്യോഗസ്ഥര്‍ ഐ.ടി ഡിവിഷനില്‍ കാലതാമസം കൂടാതെ നല്‍കണം.

4. റീഫണ്ട് നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജാരാക്കുന്നതിലോ രേഖകള്‍ ലഭിച്ചതിനുശേഷം റീഫണ്ട് നല്‍കുന്നതിലോ ഉദ്യോഗസ്ഥരില്‍നിന്നു കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴയായി ഈ തുക ഈടാക്കും.

5. രണ്ട് മണിക്കൂറിലധികം വൈകി സര്‍വീസ് പുറപ്പെടുകയോ സര്‍വീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെനല്‍കും.

6. റിസര്‍വേഷന്‍ സോഫ്‌റ്റ്വെയറിന്റെ സാങ്കേതിക തകരാര്‍ കാരണം ട്രിപ്പ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ കാണാത്ത സാഹചര്യം ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെനല്‍കും.

7. നിശ്ചിത പിക്കപ്പ് പോയിന്റില്‍നിന്ന് യാത്രക്കാരനെ ബസ്സില്‍ കയറ്റിയില്ലെങ്കില്‍ ഈ ക്ലൈമിന് കെ.എസ്.ആര്‍.ടി.സി ഉത്തരവാദി ആണെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാരന് തിരികെനല്‍കും

8. ഷെഡ്യൂള്‍ ചെയ്ത ഉയര്‍ന്ന ക്ലാസ് സര്‍വീസിന് പകരം ലോവര്‍ ക്ലാസ് സര്‍വീസ് ഉപയോഗിച്ചാണ് യാത്രക്കാര്‍ യാത്ര ചെയ്തതെങ്കില്‍ യാത്രാനിരക്കിലെ വ്യത്യാസം തിരികെനല്‍കും

9. യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ മൊബൈല്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഇ.ടി.എം ടിക്കറ്റ് വാങ്ങി യാത്രക്കാരന്‍ ഇതേ ബസ്സില്‍ യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാനനിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇ.ടി.എം ടിക്കറ്റിന്റെ പകര്‍പ്പ് നിര്‍ബന്ധമാണ്. യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ റീഫണ്ട് അനുവദിക്കില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  a day ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  a day ago
No Image

ടാറ്റ സിയേറ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 11.49 ലക്ഷം രൂപ മുതൽ

auto-mobile
  •  a day ago
No Image

വീണ്ടും ആത്മഹത്യ; എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം; വിവാഹ തലേന്ന് ബിഎല്‍ഒ ജീവനൊടുക്കി

National
  •  a day ago
No Image

പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി മകൻ വേഷമിട്ടത് 3 വർഷത്തോളം; മ‍ൃതദേഹം അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ

International
  •  a day ago
No Image

ദുബൈയിൽ 'നഷ്ടപ്പെട്ട വസ്തുക്കൾ' കൈകാര്യം ചെയ്യാൻ പുതിയ നിയമം; കണ്ടെത്തുന്നവർക്ക് പ്രതിഫലം, നിയമലംഘകർക്ക് വൻ പിഴ

uae
  •  a day ago
No Image

എസ്.ഐ.ആര്‍; ഫോം ഡിജിറ്റൈസേഷന്‍ ഒരു കോടി പിന്നിട്ടു

Kerala
  •  a day ago
No Image

പരീക്ഷയിൽ ‍മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞു; സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി പത്താംക്ലാസുകാരി ജീവനൊടുക്കി

National
  •  a day ago
No Image

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി 

National
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  a day ago