HOME
DETAILS

റെക്കോർഡ് ലാഭം; ജീവനക്കാർക്ക് എട്ട് മാസത്തെ ശമ്പളം ബോണസായി നൽകുമെന്ന് സിംഗപ്പൂർ എയർലൈൻസ്

  
May 22 2024 | 04:05 AM

singapore airlines to pay eight month salary as bonus

സിംഗപ്പൂര്‍: റെക്കോർഡ് വാർഷിക ലാഭം ലഭിച്ചതിന് പിന്നാലെ ലാഭ വിഹിതം ജീവനക്കാർക്ക് ബോണസായി നൽകാൻ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. എട്ടുമാസത്തെ ശമ്പളമാണ് ബോണസായി നല്‍കാന്‍ തീരുമാനം. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 1.98 ബില്യൺ ഡോളറിന്റെ റെക്കോര്‍ഡ് അറ്റാദായമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്  ലഭിച്ചത്. ഇതിന് പിന്നാലെയാണ് ബോണസ് പ്രഖ്യാപനം.

ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും. 2023 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷത്തിൽ 1.98 ബില്യൺ ഡോളറിൻ്റെ റെക്കോർഡ് വാർഷിക അറ്റാദായം ലഭിച്ചതായി എയർലൈൻ ബുധനാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. പകർച്ചവ്യാധിയെത്തുടർന്ന് ചൈന, ഹോങ്കോംഗ്, ജപ്പാൻ, തായ്‌വാൻ എന്നിവയുൾപ്പെടെ വടക്കേ ഏഷ്യയിലെ അതിർത്തികൾ പൂർണ്ണമായും വീണ്ടും തുറന്നതാണ് വരുമാനത്തിൽ കുതിച്ചുചാട്ടം ഉണ്ടാകാൻ കാരണമായി സിംഗപ്പൂർ എയർലൈൻസ് പറയുന്നത്.

സിംഗപ്പൂരിൻ്റെ ദേശീയ വിമാനക്കമ്പനിയായ കാരിയർ കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡ് ആണ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി സിംഗപ്പൂർ എയർലൈൻസിനെ തെരഞ്ഞെടുത്തത്. 23 വർഷത്തെ അവാർഡുകളുടെ ചരിത്രത്തിലെ അഞ്ചാമത്തെ തവണയാണ് ഈ നേട്ടം എയർലൈൻ സ്വന്തമാക്കുന്നത്.

ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അവാര്‍ഡെന്ന് സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോഹ് ചൂൻ ഫോംഗ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നും കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരാന്‍ ടീമിന്‍റെ ആത്മവിശ്വാസം തങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago