HOME
DETAILS

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇനി മികായേല്‍ സ്റ്റാറെ പരിശീലിപ്പിക്കും

  
Web Desk
May 23, 2024 | 12:21 PM

Kerala Blasters appoint Mikael Stahre as the club’s new head coach

കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സിനെ ഇനി സ്വീഡിഷ് കോച്ച് മികായേല്‍ സ്റ്റാറെ പരിശീലിപ്പിക്കും. 2026 വരെയാണ് കരാര്‍. 48കാരനായ സ്റ്റാറെയുമായി ക്ലബ് രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പു വെച്ചതായാണ് സൂചന. ഇവാന്‍ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് സ്റ്റാറെ എത്തുന്നത്.

രണ്ട് ദശകത്തിലേറെ പരിശീലന പരിചയുണ്ട് സ്റ്റാറേക്ക്. തായ്‌ലന്‍ഡ് ക്ലബായ ഉതായ് താനിയില്‍നിന്നാണ് സ്റ്റാറെ കൊച്ചിയിലേക്കെത്തുന്നത്. 2007ല്‍ സ്വീഡിഷ് ക്ലബായ വാസ്ബി യുനൈറ്റഡിലാണ് പരിശീലകനായി തുടക്കമിട്ടത്. സ്വീഡിഷ് ക്ലബുകളായ എ.ഐ.കെ, ഐ.എഫ്.കെ ഗോഥേബോര്‍ഗ്, ഹാക്കന്‍ എന്നിവയുടെ കോച്ചായിരുന്നു. ഗ്രീക്ക് ക്ലബായ പനിയോനിയോസ്, ചൈനീസ് ക്ലബായ ഡാലിയന്‍ യിഫാങ്, അമേരിക്കന്‍ പ്രൊഫഷനല്‍ സോക്കര്‍ ക്ലബായ സാന്‍ ജോസ് എര്‍ത്ത്ക്വാക്ക്, നോര്‍വീജിയന്‍ ക്ലബായ സാര്‍സ്‌ബോര്‍ഗ് എന്നിവയുടെയും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കപ്പ് മത്സരങ്ങളായ സ്വെന്‍സ്‌ക കപ്പന്‍, സൂപ്പര്‍കുപെന്‍ എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. പ്രീസീസണിന്റെ തുടക്കത്തില്‍ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  21 hours ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  21 hours ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  21 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  a day ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago