
സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ ഒപ്പം ശക്തമായ കാറ്റും കടലേറ്റവും; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ രൂപപ്പെട്ട മേഘച്ചുഴിയാണ് രണ്ടുദിവസമായി കേരളത്തെ പെരുമഴയുടെ പ്രളയത്തുരുത്താക്കിയത്. അതേസമയം, കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കാലവര്‍ഷം ശ്രീലങ്ക, മാലിദ്വീപ്, തെക്കന്‍ അറബിക്കടല്‍ മേഖലയിലേക്ക് വ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
കൊച്ചിയില്‍ മഴയ്ക്ക് കഴിഞ്ഞ ദിവസം നേരിയ ശമനം അനുഭവപ്പെട്ടിരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങിയിട്ടുണ്ട്. എന്നാല്‍ എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് ഇപ്പോഴും ശക്തമായ വെള്ളക്കെട്ടാണ്.
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിവിധയിടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. ഏഴു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍ത്താതെ പെയ്യുന്ന മഴ കൊച്ചിയിലെ ഐ.ടി മേഖലയെയും സാരമായി ബാധിച്ചു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കിന്‍ഫ്രയ്ക്ക് സമീപത്തെ കടമ്പ്രയാര്‍ പുഴയിലെ കോഴിച്ചിറ ബണ്ട് നീക്കം ചെയ്തതോടെയാണ് വെള്ളം ഇറങ്ങിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഐ.ടി ഉപകരണങ്ങളുള്‍പ്പെടെ നശിച്ചു. ജീവനക്കാരുടെ വാഹനങ്ങളും വെള്ളത്തിനടിയിലായി. ഓഫിസുകളിലെ ചെളിയും മാലിന്യങ്ങളും പുലര്‍ച്ചയോടെ നീക്കംചെയ്തു. എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ഇത്തവണയും അരയ്ക്കൊപ്പം വെള്ളം കയറി. ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്.
മട്ടാഞ്ചേരി ബസാറിലെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ നശിച്ചു. ചെര്‍ളായി, മട്ടാഞ്ചേരി, കൂവപ്പാടം, തോപ്പുംപടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. കണ്ണമാലി, ചെറിയകാട് എന്നിവിടങ്ങളില്‍ കടല്‍കയറ്റവും രൂക്ഷമാണ്. പെരിയാറില്‍ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. പുറപ്പള്ളിക്കാവ്, പാതാളം എന്നീ റെഗുലേറ്റര്‍ ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതാണ് ശക്തമായ കുത്തൊഴുക്കിന് കാരണം. വേലിയേറ്റം ഇല്ലാത്തതിനാല്‍ ജലം കടലിലേക്ക് ഒഴുകുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഇതുവരെ ഉയര്‍ന്നിട്ടില്ല. അതേസമയം, മലങ്കര ഡാമില്‍ ഷട്ടറുകള്‍ 80 സെ.മീ വരെ ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ആദ്യമായാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറുന്നത്. ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു, അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. പന്തീരാങ്കാവ് ദേശീയപാത 66 ല്‍ കൊടല് നടക്കാവില്‍ സര്‍വിസ് റോഡിന്റെ ഇരുപതടിയിലധികം ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മാവൂരില്‍ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു.
കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ച് വിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട കരിപ്പൂര്‍ മസ്കറ്റ്, രാത്രി 8.25 നുള്ള കരിപ്പൂര്റിയാദ്, രാത്രി 10.05നുള്ള കരിപ്പൂര്‍ അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ കരിപ്പൂരില്‍ ഇറങ്ങേണ്ട മസ്കറ്റ് വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അബൂദബി, ദോഹ വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും തിരിച്ചുവിട്ടു.
തൃശൂരില്‍ 30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമികകണക്ക്. തൃശൂരില്‍ അശ്വനി ആശുപത്രിയില്‍ അടക്കം വെള്ളംകയറി. ഒ.പി ബ്ളോക്കിന്റെ താഴേനിലയില്‍ ആറടിയോളം ഉയരത്തില്‍ വെള്ളം കയറിയതോടെ സി.ടി സ്കാന്‍ യന്ത്രസംവിധാനത്തിനു കേടുപറ്റി. ഫാര്‍മസിയിലെ മരുന്നുകള്‍, ലബോറട്ടറിയിലെ രാസവസ്തുക്കള്‍ എന്നിവ നശിച്ചു.
അതിനിടെ, തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0471 2317214.
അതേസമയം കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലശേരിക്കനാലിലെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാന്‍ സ്വീകരിച്ച നടപടിയും കലക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷീന്റെ അവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും റിപ്പോര്‍ട്ട് നല്‍കും. ജില്ലയില്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പലസ്ഥലങ്ങളും വെള്ളത്തിലായിരുന്നു. കാനശുചീകരണം പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്ന് അമിക്യസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉച്ചയ്ക്ക് 1.45 നാണ് ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 3 days ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 3 days ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 3 days ago
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Kerala
• 3 days ago
ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്
International
• 3 days ago
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍
International
• 3 days ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• 3 days ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി; കുരുമുളക് സ്പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• 3 days ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• 3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 3 days ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന് പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്റാഈല്‍
International
• 3 days ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• 3 days ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 3 days ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 3 days ago
ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം
qatar
• 3 days ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• 3 days ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 3 days ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 3 days ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 3 days ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 3 days ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്
Kerala
• 3 days ago