
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

തിരുവനന്തപുരം: അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എം.വി ജയരാജൻ. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് വ്യക്തമായി പറയുന്നുണ്ട് എന്ന് ജയരാജൻ പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് റവാഡയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത്. വെടിവെപ്പിനും ലാത്തിച്ചാർജിനും ഉത്തരവാദികൾ ഡെപ്യൂട്ടി കലക്ടർ ടി.ടി ആന്റണിയും ഡിവൈഎസ്‌പി ഹക്കീം ബത്തേരിയുമാണെന്നും ജയരാജൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.
കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെപ്പിലേക്ക് എത്തിയത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ്. ഒഴിവാക്കാമായിരുന്ന ലാത്തിച്ചാർജാണ് വെടിവയ്‌പ്പിലേക്ക് വഴിവച്ചത്. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കലക്ടറുമായിരുന്ന ടി.ടി ആന്റണിക്ക് സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഉണ്ടായ വീഴ്ചയും വെടിവെപ്പിലേക്ക് നയിച്ചെന്നും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയരാജൻ സമർത്ഥിക്കുന്നു.
1994 നവംബർ 25 നായിരുന്നു വിദ്യാഭ്യാസക്കച്ചവടത്തിനും പരിയാരം മെഡിക്കൽ കോളേജിനെ സ്വകാര്യ വത്കരിക്കുന്നതിലും പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സമരം നടന്നത്. സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് ലാത്തിചാർജ്ജും വെടിവെപ്പുമുണ്ടായത്. അഞ്ച് പേരാണ് അന്ന് മരിച്ചത്. കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 6 പേർക്ക് വെടിയുണ്ടയേറ്റും 133 പേർക്ക് ലാത്തിച്ചാർജിലും പരിക്കേറ്റു. ഇതിൽ വെടിയേറ്റ് ചലനശേഷി നഷ്ടമായ പുഷ്പൻ പിന്നീട് 2024 സെപ്തംബർ 28 ന് മരിച്ചു.
സംഭവത്തിൽ, 1995 ജനുവരി 20ന് തലശേരിയിലെ ജില്ലാ സെഷൻസ് ജഡ്ജി കെ പത്മനാഭൻ നായരെ അന്വേഷണ കമീഷനായി സർക്കാർ നിയോഗിച്ചു. 1997 മാർച്ച് 27ന് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എം.വി ജയരാജൻ ലേഖനമെഴുതിയത്.
Senior CPM leader M.V. Jayarajan has stated that DGP Raveendranath Chandrasekhar is not responsible for the Kuthuparamba firing incident, in which five CPM workers were killed. According to Jayarajan, the judicial commission report has clearly indicated that Raveendranath is not guilty. Jayarajan made these remarks in an article published in Deshabhimani, the party mouthpiece. He further clarified in the article that the real persons responsible for the firing and lathi charge were Deputy Collector T.T. Antony and DYSP Hakeem Bathery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• 4 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 5 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• 5 hours ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍
International
• 5 hours ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• 5 hours ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 6 hours ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 6 hours ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 6 hours ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 7 hours ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്
Kerala
• 7 hours ago
ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം
qatar
• 7 hours ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• 7 hours ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 8 hours ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 8 hours ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 9 hours ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 9 hours ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 9 hours ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 9 hours ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 8 hours ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 8 hours ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 8 hours ago