HOME
DETAILS

സന്ദേശ് ഖാലി സംഭവം ബി.ജെ.പി തിരക്കഥ; പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്ന് വനിതാ നേതാവ് 

  
Web Desk
May 24 2024 | 05:05 AM

Bengal BJP leader quits, accuses party of 'scripting' Sandeshkhali incident

കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണെന്ന് ആരോപിച്ച് വനിത നേതാവ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.  സൈറ പര്‍വീണാണ് ബി.ജെ.പിയില്‍ നിന്ന് രാജി വെച്ചത്. സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ തുറന്നടിച്ചു.

'സന്ദേശ്ഖാലി സംഭവത്തില്‍ ഇരയായ സ്ത്രീക്കൊപ്പം നില്‍ക്കാനാണ് ശ്രമിച്ചത്. സത്യത്തിന് വേണ്ടിയായിരുന്നു എന്റെ പോരാട്ടം. പിന്നീടാണ് ഇതെല്ലാം ബി.ജെ.പി തിരക്കഥയാണെന്ന് എനിക്ക് മനസിലായത്. മൊബൈല്‍, മീഡിയ, പണം എല്ലാം ഇതിനുവേണ്ടി അവര്‍ ഉപയോഗിച്ചു. എല്ലാത്തിനും നിര്‍ദേശങ്ങള്‍ നല്‍കിയത് ബി.ജെ.പി നേതാക്കളാണ്' പര്‍വീണ്‍ ആരോപിച്ചു.

ബി.ജെ.പിയുടെ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെയാണ്. പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും കൂടുതല്‍ അറിഞ്ഞപ്പോള്‍ അവര്‍ തെറ്റ് ചെയ്യില്ലെന്ന് മനസിലായി. അതോടെ താന്‍ തൃണമൂലിനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും പര്‍വീണ്‍ കൂട്ടിച്ചേര്‍ത്തു. സന്ദേശ്ഖാലിയിലെ പല തെളിവുകളും ബി.ജെ.പി വ്യാജമായി സൃഷ്ടിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സന്ദേശ്ഖാലിയിലെ സ്ത്രീകളെ സ്വാധീനിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബി.ജെ.പി നേതാക്കള്‍ വേറെ തന്നെ ഫോണും സിം കാര്‍ഡുമാണ് ഉപയോഗിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും അനുയായികളും ഭൂമി തട്ടിപ്പും ലൈംഗികാതിക്രമവും നടത്തിയെന്നാണ് പരാതി. പിന്നീട് കേസുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഷെയ്ഖിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണ് നേതാവ് തന്നെ പറയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago