2024-25 അധ്യയന വര്‍ഷത്തിലെ എന്‍ട്രന്‍സ് കോച്ചിങ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് 15
എന്‍ട്രന്‍സ് കോച്ചിങ് ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
2024-25 ലെ അധ്യയന വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങ് ഗ്രാന്റിന് അര്‍ഹരായ വിമുക്തഭടന്മാരുടെ മക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എന്‍ജിനീയറിങ് ആറ് മാസത്തില്‍ കുറയാത്ത പരിശീലനം നേടിയവരും എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരുമായ കുട്ടികളുടെ രക്ഷിതാക്കളായ വിമുക്തഭടന്മാര്‍/ആശ്രിതര്‍ എന്നിവര്‍ക്ക് സര്‍വിസ് പ്ലസ് പ്ലാറ്റ് ഫോം വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 15.
സയന്റിഫിക് വീഡ് മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സയന്റിഫിക് വീഡ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് കേരള കാര്‍ഷിക സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു.
നാലു വര്‍ഷ ബി.എസിസി അഗ്രികള്‍ച്ചര്‍ / ഫോറസ്ട്രി / ഹോര്‍ട്ടികള്‍ച്ചര്‍, ബി.എസ്സി / ബി.ടെക് ബയോടെക്‌നോളജി, ബി.എസ്.സി ലൈഫ് സയന്‍സ് എന്നിവയിലേതെങ്കിലുമാണു യോഗ്യത. 10 സീറ്റുകളാണുള്ളത്.
പ്രോസ്‌പെക്ടസും വിശദ വിവരങ്ങളും www.kau.in എന്ന വെബ്‌സൈറ്റില്‍. അവസാന തീയതി ജൂണ്‍ 11.
നിപ്മറില്‍ ഒക്യുപേഷനല്‍ തെറാപ്പി ബിരുദ കോഴ്‌സ്
സംസ്ഥാന സാമൂഹ്യനീതി വകുപ്പിനുകീഴില്‍ ഇരിങ്ങാലക്കുടയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ നിപ്മറില്‍ ഒക്യുപേഷനല്‍ തെറാപ്പി ബിരുദ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. നാലരവര്‍ഷ കാലാവധിയുള്ള കോഴ്‌സിന് ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്ലസ് ടു സയന്‍സ് അന്‍പത് ശതമാനം മാര്‍ക്കോടെ പാസ്സായ എല്ലാ വിദ്യാര്‍ഥികള്‍ക്കും എല്‍.ബി എസ്സിന്റെ പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ധാരാളം ജോലി സാധ്യതകളുള്ള കോഴ്‌സ് കേരള ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷനോടേയും ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പി അസോസിയേഷന്റെ അംഗീകാരത്തോടേയുമാണ് നടത്തുന്നത്. അപേക്ഷാ ഫീസ് ജൂണ്‍ 12 വരെ അടയ്ക്കാം. ജൂണ്‍ 15 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscetnre.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."