HOME
DETAILS

വിദേശ പഠനമാണ് ലക്ഷ്യമെങ്കിൽ ഇതാ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച 3 സ്കോളർഷിപ്പുകൾ

  
Web Desk
May 27, 2024 | 11:13 AM

 top 3 scholarships for studying abroad

വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വെല്ലുവിളിയായി നിൽക്കുന്നത് ട്യൂഷൻ ഫീസ് ഉൾപ്പെടുന്ന സാമ്പത്തിക ചിലവുകൾ ആണ്. പലപ്പോഴും ഇത് അന്യനാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ അക്കാദമി പ്രവേശനത്തെ ബാധിക്കുന്നു. അവിടെയാണ് സ്കോളർഷിപ്പുകളെകുറിച്ചും മറ്റു ഫെലോഷിപ്പുകളെ കുറിച്ചും ഉപരിപഠനം ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്.

ഇന്ത്യൻ വിദ്യാർഥികൾക്ക് മാത്രമായി നൽകിവരുന്ന ഏറ്റവും മികച്ച 3  സ്കോളർഷിപ്പുകൾ പരിശോധിക്കാം. 

◆ചെവനിങ് സ്കോളർഷിപ്പ് 

മികച്ച സ്കോളർഷിപ്പുകൾ ഒന്നാണ് ചെവനിങ് സ്കോളർഷിപ്പുകൾ. ഇത് അപേക്ഷിക്കുന്ന വിദ്യാർത്ഥികളിൽ രണ്ടോ മൂന്നോ ശതമാനം പേർക്ക് മാത്രമാണ് ലഭിക്കുന്നത്. യുകെ ഗവൺമെന്റാണിത് നൽകുന്നത്. അക്കാദമിക്ക്സിൽ മികച്ചുനിൽക്കുന്ന വിദ്യാർഥികളെയാണ് ഗവൺമെന്റ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. ഇതുവഴി യുകെയിൽ ഒരു വർഷത്തെ പിജിക്ക് വിദ്യാർഥികൾക്ക് അവസരം നേടാം. ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ വർക്ക് എക്സ്പീരിയൻസ് ആണ് ഒരു പ്രധാന മാനദണ്ഡം.

◆ഇൻലാക്സ് സ്കോളർഷിപ്പ് 

ഇന്ത്യക്ക് പുറത്ത് പിജി പ്രോഗ്രാമുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്രയിക്കാവുന്ന ഒരു സ്കോളർഷിപ്പ് ആണ് ഇൻലാക്സ് ശിവദാനി ഫൗണ്ടേഷൻ സ്കോളർഷിപ്പ്. മെറിറ്റ് അടിസ്ഥാനമാക്കിയാണ് ഇത് നൽകുന്നത്. മുഴുവൻ സമയ മാസ്റ്റർ, എംഫിൽ അല്ലെങ്കിൽ യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ പ്രമുഖ സർവ്വകലാശാലകളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ തുടങ്ങിയവ ചെയ്യുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അവസരം. ഇന്ത്യൻ പൗരൻ ആയിരിക്കണം എന്നതാണ് സ്കോളർഷിപ്പിന് പ്രധാന മാനദണ്ഡം. കൂടാതെ 30 വയസ്സിനപ്പുറം പ്രായവും പാടില്ല. രാജ്യത്തെ അംഗീകരിച്ച സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നേടാം ആവശ്യം.

◆ഫുൾബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പ് 

യുഎസിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഫെലോഷിപ്പ് ആണ് ഫുൾബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ്. 55 ശതമാനം മാർക്കോടെ ബിരുദം പാസായവർക്കാണ് അപേക്ഷിക്കാനുള്ള അവസരം. ഇത് യുഎസിലെ ബാച്ചിലർ ബിരുദത്തിന് തുല്യമായിരിക്കണം. ഇന്ത്യയിലെ നാലുവർഷം ബിരുദമോ പിജി ബിരുദമോ ആവശ്യമായിവരും. അല്ലെങ്കിൽ മൂന്നു വർഷ ബിരുദവും ഫുൾടൈം പിജി ഡിപ്ലോമയും മതിയാവും. കുറഞ്ഞത് മൂന്നു വർഷമെങ്കിലും പ്രൊഫഷണൽ പരിചയവും ഫെലോഷിപ്പിന്റെ യോഗ്യതാമാനദണ്ഡമാണ്. വിദ്യാർഥികൾക്ക് വലിയൊരു തുകയാണ് ഫെലോഷിപ്പായി ലഭിക്കുക. യാത്രാ, പഠനം, താമസം, വിസ, ഇൻഷുറൻസ് തുടങ്ങിയവയ്ക്കെല്ലാം സാമ്പത്തിക സഹായവും ലഭിക്കും. എൻവിറോൺമെന്റൽ സ്റ്റഡി, ഇക്കണോമിക്സ്, രാജ്യാന്തര വിനിമയം, ജേർണലിസം, പൊതുഭരണം, പൊതുജനാരോഗ്യം, നഗരാസൂത്രണം, ജനറൽ സ്റ്റഡീസ്, ഉന്നതവിദ്യാഭ്യാസ ഭരണം, വുമൺ സ്റ്റഡീസ്,ജൻഡർ സ്റ്റഡീസ് തുടങ്ങിയവയിൽ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  5 days ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക സർവീസുകൾ; യാത്രക്കാർക്ക് ആശ്വാസം.

Kerala
  •  5 days ago
No Image

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി

Kerala
  •  5 days ago
No Image

റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍

Kerala
  •  5 days ago
No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  5 days ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  5 days ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  5 days ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  5 days ago
No Image

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

National
  •  5 days ago
No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  5 days ago