പരോള്‍ ചട്ടം ലംഘിച്ച് പൊലിസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി; കുഞ്ഞിക്കൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തില്‍ പങ്കെടുത്തു, ദൃശ്യം പുറത്ത്
കണ്ണൂര്‍: പൊലിസിനുനേരെബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പരോള്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍. കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ഡി.വൈ.എഫ്.ഐ നേതാവും പയ്യന്നൂര്‍ നഗരസഭയില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത വി.കെ നിഷാദാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരോള്‍ ചട്ടപ്രകാരം പരോളിലിരിക്കെ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നിരിക്കെയാണിത്.
ശിക്ഷിക്കപ്പെട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ നിഷാദിന് പരോള്‍ ലഭിച്ചിരുന്നു. അച്ഛന്റെ രോഗകാരണം പറഞ്ഞാണ് നിഷാദിന് പരോള്‍ അനുവദിച്ചതും അത് 30 ദിവസം നീട്ടി നല്‍കിയതും. പരോള്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം രാത്രിയോടെ നിഷാദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തുകയും ചെയ്തു.
2012 ഓഗസ്റ്റ് ഒന്നിനാണ് നിഷാദിനെതിരായ കേസിനാസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ടൗണില്‍ പൊലിസിനു നേരെ പ്രതികള്‍ ബോംബെറിഞ്ഞു എന്നാണ് കേസ്. നിഷാദിന്റെ പേരില്‍ കൊലപാതകം ഉള്‍പ്പെടെ 19 കേസുകള്‍ ഉണ്ട്.
Visuals have emerged showing a convicted accused in a bomb attack case allegedly violating parole conditions by participating in a CPI(M) protest in Kannur. The individual has been identified as V.K. Nishad, a DYFI leader and an elected councillor of the Payyannur municipality, who was previously convicted for hurling a bomb at police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."