ദേശീയ പാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പില്‍ എം.പിക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എം.പിക്ക് തടവും പിഴയും ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ.
പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022 ജൂണ്‍ 24ന് പാലക്കാട് കസബ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്നാണ് ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു പാലക്കാട് എം.എല്‍.എയായിരിക്കെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്. കസബ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി.
അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയ പി.സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി.സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
Congress MP Shafi Parambil has been sentenced in connection with a case related to the blockade of a national highway in Palakkad. The Palakkad Judicial First Class Magistrate Court–I imposed a fine of ₹1,000 and simple imprisonment till the rising of the court. The case was registered by Kasaba Police on June 24, 2022.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."