പ്രചോദന മലയാളി സമാജം കുടുംബ സംഗമം സംഘടിപ്പിച്ചു
മസ്‌കറ്റ്: പ്രചോദന മലയാളി സമാജം മസ്‌കറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. റൂവിയില്‍ ടാലെന്‍റ് സ്‌പേസ് ഹാളില്‍ നടന്ന സംഗമം പ്രസിഡന്‍റ് ശ്രീമതി അപര്‍ണ്ണ വിജയന്‍ ഉത്ഘാടനം ചെയ്തു. രക്ഷാധികാരി ശ്രീ സദാനന്ദന്‍ എടപ്പാള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ അമര്‍ മാഷ് മുഖ്യ പ്രഭാഷണം നടത്തി . ഉപദേശക സമിതി അംഗം ശ്രീ വിജയ് കൃഷ്ണ പ്രവാസികളുടെ ഇടയില്‍ ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ പറ്റിയും അംഗങ്ങള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചു. നിരവധി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
അംഗങ്ങളുടെ കലാപരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടി. അംഗങ്ങള്‍ക്കായി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് ജോയിന്‍സെക്രട്ടറി ശ്രീമതി വിനീത ബിനു വിശദീകരിച്ചു. സംഗമത്തില്‍ ആര്യാ സായൂജിന്റെ നൃത്തം അരങ്ങേറി. കിഷോര്‍, ദീപ തുടങ്ങിയവര്‍ കവിതകളുമായി കാണികളെ കൈയിലെടുത്തപ്പോള്‍ മറ്റുള്ള അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. യുവാക്കളില്‍ അധികരിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം കാരണം കുടുംബങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മറ്റും അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. സെക്രട്ടറി നിഷാ പ്രഭാകര്‍ സ്വാഗതവും ട്രഷറര്‍ ശ്രീമാന്‍ ലിജോ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."