അറഫ പ്രസംഗം നിർവഹിക്കുക ഡോ: മാഹിർ അൽമുഅയ്ഖ്ലി
മക്ക: ഈ വര്‍ഷത്തെ ഹജിന് അറഫ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കാനും ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലിയെ നിയോഗിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഹറം മതകാര്യ വകുപ്പ് അറിയിച്ചു.
അറഫ പ്രസംഗത്തിന് ലോക മുസ്‌ലിം സമൂഹം വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ലോകത്ത് കോടിക്കണക്കിന് വിശ്വാസികള്‍ അറഫ പ്രസംഗം തത്സമയം വീക്ഷിക്കാറുണ്ട്. മനോഹരവും അതിശയകരവുമായ ശബ്ദത്താൽ ഇസ്‌ലാമിക ലോകത്തെ ഏറ്റവും പ്രശസ്തനായ ഖുർആൻ പാരായണക്കാരിൽ ഒരാളായി ഡോ: അൽമുഐയ്ഖിലി 2007 റമദാനിൽ മസ്ജിദുൽ ഹറാമിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരത്തിന് നേതൃത്വം നൽകി.
ആ വർഷം മുതൽ ഔദ്യോഗിക ഇമാമായി നിയോഗിക്കപ്പെട്ടു. ഗണിതശാസ്ത്ര അധ്യാപകനായി ബിരുദം നേടിയ അദ്ദേഹം പിന്നീട് ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ ശരീഅ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ‘തഫ്സീർ’, ഫിഖ്ഹ്’എന്നിവയിൽ ഡോക്ടറേറ്റും നേടി. ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ജുഡീഷ്യൽ സ്റ്റഡീസ് ആൻഡ് സിസ്റ്റംസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലി ചെയ്തു. 2005, 2006 വർഷങ്ങളിൽ മസ്ജിദുന്നബവിയിൽ റമദാനിലെ ഇമാമായി നിയമിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."