പേരാമ്പ്ര എസ്റ്റേറ്റ് പരിസരത്ത് കാട്ടാനശല്യം രൂക്ഷം
പേരാമ്പ്ര: മുതുകാട് പ്ലാന്റേഷന് കോര്പറേഷന് സ്ഥിതി ചെയ്യുന്ന പേരാമ്പ്ര എസ്റ്റേറ്റ് പരിസരത്ത് കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയില്‍ കാട്ടാന വ്യാപകമായ നാശനഷ്ടം സൃഷ്ടിച്ചു.
കൊളത്തും തറ ശ്രീധരന്, മണി എന്നിവരുടെ വാഴ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശവാസികള്‍ ഭീതിയിലാണ്. നേരത്തെ പെരുവണ്ണാമൂഴിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി വനത്തില്‍ നിന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെത്തുന്നത്. കൂവ്വപ്പൊയില്‍, ചെങ്കോട്ടക്കൊല്ലി, മുതുകാട്, പെരുവണ്ണാമൂഴി മേഖലകളില്‍ ആനകള്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ ആവര്ത്തിക്കപ്പെടുന്നതിനാല് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കിസാന്‍ ജനത നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ജി രാമനാരായണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."