HOME
DETAILS

അവസാനഘട്ടം വോട്ടെടുപ്പിന് ഇനി നാലുനാള്‍; ഇരു മുന്നണികള്‍ക്കും നിര്‍ണായകം

  
May 28 2024 | 03:05 AM

Four days left for the final phase of voting

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് ഇനി നാലുനാള്‍ ശേഷിക്കെ പ്രചാരണരംഗത്ത് വീറും വാശിയും പ്രകടമാക്കി ഇന്‍ഡ്യാ സഖ്യവും എന്‍.ഡി.എയും. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്‍ഡ്യാ സഖ്യത്തിനും എന്‍.ഡി.എയ്ക്കും നിര്‍ണായകമാണ് അവസാനഘട്ടത്തിലെ വോട്ടെടുപ്പ്. ഹിന്ദി മേഖലയില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടാനും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുമാണ് എന്‍.ഡി.എ സഖ്യത്തിന്റെ ശ്രമം. എന്നാല്‍, മോദി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും ബി.ജെ.പി നേതാക്കളുടെ വര്‍ഗീയവിദ്വേഷ പ്രചാരണങ്ങള്‍ അവര്‍ക്ക് തിരിച്ചടിയാകുമെന്നും ഇന്‍ഡ്യാ സഖ്യം കണക്കുകൂട്ടുന്നു. ഇപ്പോഴും സജീവമായ കര്‍ഷക പ്രക്ഷോഭം, അഗ്‌നിവീര്‍ പദ്ധതിക്കെതിരായ പ്രതിഷേധം, വിലക്കയറ്റം എന്നിവ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുമെന്നും ഇന്‍ഡ്യാ സഖ്യം പറയുന്നു.

അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനുള്ള പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജാര്‍ക്കണ്ട്, ബിഹാര്‍ എന്നിവിടങ്ങളില്‍ എന്‍.ഡി.എ സഖ്യം വലിയതോതിലുള്ള പ്രതിസന്ധികളെയാണ് നേരിടുന്നത്. പഞ്ചാബില്‍ കര്‍ഷകരോഷവും അഗ്‌നിവീര്‍ പദ്ധതിക്കെതിരായ പ്രതിഷേധവും യുവാക്കളുടെ തൊഴിലില്ലായ്മയും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. ഹിമാചലില്‍ അഗ്‌നിവീര്‍ വലിയ പ്രചരണായുധമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നതോടെ ബി.ജെ.പി വെട്ടിലായി. അഗ്‌നിവീറിനെ കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുള്ളത്. കര്‍ഷക സമരവും യുവാക്കളുടെ തൊഴിലില്ലായ്മയും ഒപ്പം കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ബി.ജെ.പി നേരിടുന്നു. ഹേമന്ത് സോറന്റെ അറസ്റ്റ് പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ നീക്കമെന്നാണ് ജാര്‍ക്കണ്ടില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രചാരണം. സോറന്‍ വികാരത്തോടൊപ്പം പട്ടിക വര്‍ഗങ്ങളോടുള്ള ബി.ജെ.പി സമീപനവും ജാര്‍ക്കണ്ടില്‍ ചര്‍ച്ചാവിഷയമാണ്.

ബിഹാറിലും പശ്ചിമ ബംഗാളിലും ബി.ജെ.പിയെ പലവിധ പ്രതിസന്ധികളാണ് ബാധിച്ചിട്ടുള്ളത്. നിതീഷ്‌കുമാറിനെതിരായ ജനരോഷം ബി.ജെ.പിയെ ബാധിക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാനത്തെ നേതാക്കള്‍ക്കുള്ളത്. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം, ജാതി സെന്‍സസ് എന്നീ വിഷയങ്ങളിലെ ബി.ജെ.പി നിലപാടും നിതീഷിന്റെ നിലപാടും വ്യത്യസ്തമാണ്. സംസ്ഥാനത്തെ ബി.ജെ.പിനിതീഷ് സര്‍ക്കാരിനെതിരായി തേജസ്വി യാദവ് നടത്തുന്ന പ്രചാരണവും ജനങ്ങളെ സ്വാധിനിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ അവസാന ഘട്ടങ്ങളില്‍ സന്ദേശ്ഖാലിയിലെ സ്ത്രീ പീഡനം ബി.ജെ.പിയെ തിരിഞ്ഞുകൊത്തുകയാണ്. ബി.ജെ.പി നേതാക്കളുടെ ആവശ്യപ്രകാരമാണ് തങ്ങള്‍ പീഡന പരാതി നല്‍കിയതെന്ന വെളിപ്പെടുത്തല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആയുധമാക്കുകയാണ്.

കഴിഞ്ഞ ഘട്ടങ്ങളില്‍ തങ്ങളുടെ സ്വാധീനമേഖലകളില്‍ പോളിങ് കുറഞ്ഞത് ബി.ജെ.പി ക്യാമ്പിനെ ബാധിച്ചിട്ടുണ്ട്. ഇത് പ്രചാരണത്തിലും പ്രതിഫലിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഹിന്ദി മേഖലയില്‍ പ്രതീക്ഷിച്ച ആവേശം പ്രകടമാവാത്തതും ദക്ഷിണേന്ത്യയില്‍ ഇന്‍ഡ്യാ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളും ബി.ജെ.പിയെ വല്ലാതെ അലട്ടുന്നുണ്ട്. അവസാന ഘട്ടങ്ങളില്‍ ഭരണ നേട്ടങ്ങളോ ഭാവി പരിപാടികളോ വിശദീകരിക്കാതെ വര്‍ഗീയ കാര്‍ഡിറക്കുന്നത് ബി.ജെ.പിയുടെ ആത്മവിശ്വാസക്കുറവുകൊണ്ടാണ്.

അതേസമയം, ഹിന്ദി മേഖലയിലടക്കം അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഇന്‍ഡ്യാ സഖ്യം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സൗഹൃദ മത്സരത്തിലായത് മുന്നണിയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ഭരണം കയ്യിലുള്ള ആം ആദ്മി പാര്‍ട്ടി പരമാവധി സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, കര്‍ഷക സംഘടനകളുടെ എതിര്‍പ്പ് ആം ആദ്മി പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. അതേസമയം, തിരിച്ചുവരവിനുള്ള അവസരമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ കാണുന്നത്. അകാലിദളുമായി അകന്ന ബി.ജെ.പിയും ഇവിടെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. മാറിയ സാഹചര്യത്തില്‍ ബിഹാറിലും ബംഗാളിലും തങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നാണ് ഇന്‍ഡ്യാ സഖ്യം പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ 19ന് തുടങ്ങിയ വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് അവസാനിക്കും. പഞ്ചാബ്(13 സീറ്റ്), ഉത്തര്‍പ്രദേശ്(13), പശ്ചിമ ബംഗാള്‍(9), ബിഹാര്‍(8), ഒഡീഷ(6),ഹിമാചല്‍പ്രദേശ്(4), ജാര്‍ക്കണ്ട്(3) എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലുമാണ്(1) അവസാന ഘട്ടത്തിലെ വോട്ടെടുപ്പ്. 904 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago