പി.എസ്.സി എഴുതാതെ സര്‍ക്കാര്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം
1. പോളിടെക്‌നിക്ക് കോളജില്‍ കരാര്‍ നിയമനം
തിരുവന്തപുരം കൈമനം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
സമയക്രമം
അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിക്‌സ്) = ജൂണ്‍ 6, രാവിലെ 10ന്.
അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്) = ജൂണ്‍ 6ന് രാവിലെ 11ന്.
കമേഴ്ഷ്യല്‍ പ്രാക്ടീസ് വിഭാഗം ലക്ച്ചറര്‍ = ജൂണ്‍ 7ന് രാവിലെ 10ന്.
ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോട്ട് ഹാന്‍ഡ് = ജൂണ്‍ 7ന് രാവിലെ 11ന്.
ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി& ബി.സി = ജൂണ്‍ 7ന് ഉച്ചയ്ക്ക് 12ന്.
2. ടെക്‌നിക്കല്‍ അസിസ്റ്റന്റ്
തൃശൂരിലുള്ള സംസ്ഥാന അര്‍ദ്ദസര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) പോസ്റ്റില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ഓപ്പണ്‍ വിഭാഗത്തിലാണ് ഒഴിവ്.
യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, മൂന്നു വര്‍ഷത്തെ ജോലി പരിചയം.
18നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20നകം അടുത്തുള്ള എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
3. ഡിസൈനര്‍മാര്‍ക്ക് അവസരം
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി ടെക്‌സ്‌റ്റൈല്‍സ് ഡിസൈന്‍മാര്‍ക്ക് ജോലിയവസരം. ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ്, ഹാന്‍ഡ് ലൂം ആന്‍ഡ് ടക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിഗ്രി, ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി- കണ്ണൂര്‍ പി.ഒ, - 670007 വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം.
ഫോണ്‍: 0497 2835390, www.iihtkannur.ac.in
4. ഫിഷറീസ് സ്‌കൂളില്‍ വാര്‍ഡന്‍, കെയര്‍ടേക്കര്‍
ഫിഷറീസ് വകുപ്പിന്റെ നിയമന്ത്രണത്തിലുള്ള താനൂര്‍ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പി.ഇ.ടി കം വാര്‍ഡന്‍, കെയര്‍ടേക്കര്‍ പോസ്റ്റുകളിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നു. പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പിഇടി കം വാര്‍ഡന്‍ : ബിരുദം, ബി.പി.ഇ.എഡ്. (40 - 60 പ്രായപരിധി).
കെയര്‍ടേക്കര്‍: ബിരുദം, ബി.എഡ്- 35 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം.
മെയ് 31 വെള്ളിയാഴ്ച്ച രാവിലെ 10.30ന് പൊന്നാനി ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് അഭിമുഖം നടക്കും. ഫോണ്‍: 9544272867, 0494-2666428.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."