കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്‌നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയില്‍ അന്‍പതോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. മഴക്കാലം ആരംഭിക്കുകകൂടി ചെയ്തതോടെ ജലസ്രോതസ്സുകളില്‍ മലിനജലം എത്താനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അതീവ ജാഗ്രപുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ജലാശയങ്ങളില്‍ മലിനജലമൊഴുക്ക് വ്യാപിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാനകാരണം. പൊതുസ്ഥലങ്ങളില്‍ നിന്നും അശ്രദ്ധയോടെ വെള്ളം കുടിക്കുന്നതും മറ്റും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."