പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതാന്‍ വീണ്ടും അവസരം
തിരുവനന്തപുരം: മെയ് 11, 25 തീയതികളില്‍ നടന്ന പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. പ്രാഥമിക പരീക്ഷയുടെ ആദ്യ രണ്ടുഘട്ടങ്ങളില്‍ മതിയായ കാരണങ്ങളാല്‍ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ പങ്കെടുക്കാനാവുക.
ജൂണ്‍ 15നാണ് പരീക്ഷകള്‍ നടക്കുക. ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി ജില്ലാ ഓഫിസില്‍ നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.
തിരുവനന്തപുരം ജില്ലയിലുള്ളവര്‍ പി.എസ്.സി ആസ്ഥാനത്തെ ഇ.എഫ് വിഭാഗത്തിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ ആറ്. മെയ് 28ന് മുമ്പ് നല്കിയ അപേക്ഷകള്‍ പരിഗണിക്കില്ല. അവര്‍ വീണ്ടും അപേക്ഷ നല്‍കണം. പോസ്റ്റ് വഴിയോ ഇമെയില്‍ വഴിയോ അപേക്ഷ സ്വീകരിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ്സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."