ആർ.ടി.എ ദുബൈ വേൾഡ് ചലഞ്ച് രജിസ്ട്രേഷന് തുടക്കം
ദുബൈ:സ്വയം ഡ്രൈവിങ് ഗതാഗതത്തിനായി ആർ.ടി.എ നാലാമത് ദുബൈ വേൾഡ് ചലഞ്ച് രജിസ്ട്രേഷൻ ആരംഭിച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 'ദുബൈ ഓട്ടോണമസ് ട്രാൻസ്പോർട്ട് സോൺ' എന്ന പ്രമേയത്തിലാണ് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് 2025ന്റെ നാലാമത്തെ ദുബൈ വേൾഡ് ചലഞ്ച് രജിസ്ട്രേഷൻ ആരംഭിച്ചത്.
പങ്കെടുക്കുന്നവർക്ക് മത്സരത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 2025ലെ ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ടിൽ വിജയിക്ക് മൂന്നു മില്യൻ ഡോളർ സമ്മാനം നൽകും. ഒക്ടോബറിൽ വിജയികളുടെ പേര് പ്രഖ്യാപിക്കും.
ഒന്നിലധികം സ്ഥാപനങ്ങൾ ഉൾപ്പെടുന്ന കൺസോർഷ്യം എന്ന നിലയിലോ ഏകീകൃത സേവന ബാനറിന് കീഴിൽ വിവിധ സ്വയംഭരണ ഗതാഗത സംവിധാനങ്ങൾ ഏകീകരിക്കുന്ന വ്യക്തിഗത എൻട്രിയായോ ചലഞ്ചിൽ പങ്കെടുക്കാം. സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ടിൽ ദുബൈയിയുടെ സ്ഥാനം ഉയർത്താനുള്ള ആർ.ടി.എ യുടെ തന്ത്രവുമായി യോജിച്ച് 2030ഓടെ മൊബിലിറ്റി ട്രിപ്പുകളുടെ 25 ശതമാനം സെൽഫ് ഡ്രൈവിങിലേക്ക് മാറ്റാനുള്ള സർക്കാരിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് സ്വയം ഡ്രൈവിങ് ഗതാഗതത്തിനായുള്ള വേൾഡ് ചലഞ്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."