മസ്കറ്റ് സുന്നീ സെന്റർ ഹജ്ജ് ക്യാമ്പ് ശനിയാഴ്ച
മസ്കറ്റ്: ഒമാനിൽ നിന്നും ഈ വർഷം ഹജ്ജിനു പോകുന്നവർക്കായുള്ള ഏകദിന ഹജ്ജ് ക്യാമ്പ് ജൂൺ ഒന്നിന് ശനിയാഴ്ച റൂവി മസ്കറ്റ് സുന്നി സെന്റർ മദ്രസയിൽ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന പരിപാടിയിൽ പണ്ഡിതന്മാർ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു.
ചടങ്ങിൽ സുന്നി സെന്റർ, (സമസ്ത ഇസ്ലാമിക് സെന്റർ) പ്രസിഡണ്ട് അൻവർ ഹാജി അധ്യക്ഷത വഹിക്കും. ഹജ്ജ് കർമ്മ സംബന്ധമായ വിഷയാവതരണം മദ്രസ പ്രിൻസിപ്പൽ എൻ. മുഹമ്മദ് അലി ഫൈസി അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന ആരോഗ്യ പഠന സെഷനിൽ ബദർ അൽ-സമാ ഹോസ്പിറ്റൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ: അബ്ദുൽസലാം ബഷീർ പ്രസംഗിക്കും.
50 ലധികം മലയാളികൾ ഇത്തവണ സുന്നി സെന്റർ ഗ്രൂപ്പ് വഴി ഹജ്ജിനായി ജൂൺ എട്ടിന് ഒമാനിൽ നിന്ന് യാത്ര തിരിക്കുന്നുണ്ട്. അവർക്ക് മൂന്നു ദിവസം വിശദമായ ഹജ്ജ് ക്ലാസ്സ് മുഹമ്മദ് അലി ഫൈസിയുടെ കർമികത്വ ത്തിൽ സങ്കടിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഹജ്ജിന് പോകുന്ന മറ്റു ഹാജിമാർക്കും സംബന്ധിക്കാൻ സൗകര്യപ്പെടുന്ന രീതിയിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ഒമാനിൽ പ്രവാസികൾക്കായി പ്രത്യേകിച്ചും മലയാളികൾക്ക് വേണ്ടി എല്ലാ മാസങ്ങളിലും ഒമാനിൽ നിന്നും നേരിട്ട് സൗദിയിലേക്ക് റോഡ് വഴി ഉംറ സിയാറത്ത് സംഘടിപ്പിക്കുന്നുണ്ട്. അതുവഴി ഒട്ടനവധി പേർക്ക് ചുരുങ്ങിയ ചിലവിൽ തൃപ്തികരമായി ഇവിടെനിന്ന് ഉംറ നിർവ്വഹിക്കാനും മദീന സന്ദർശിക്കാനും കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."