പാൻ കാർഡും ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇന്നാണ് അവസാന അവസരം, കാത്തിരിക്കുന്നത് ഇരട്ടി പിഴ
ന്യൂഡല്‍ഹി: പാൻ കാർഡും ആധാർ കാർഡും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ബന്ധിപ്പിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. മെയ് 31നകം പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പ് നൽകിയിരുന്ന മുന്നറിയിപ്പ്. ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി നിയമം അനുസരിച്ച് ഇരട്ടി നിരക്കില്‍ ടി.ഡി.എസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ലിങ്ക് ചെയ്യേണ്ട വിധം:
www.incometax.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അതില്‍ Link Aadhaar എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.
ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് നടപടിക്രമം പൂര്‍ത്തിയാക്കാം.
1,000 രൂപയാണ് ഫീസ്.
എന്നാല്‍ ആധാറിലെയും പാനിലെയും പേര്, ജനനത്തീയതി എന്നിവ സമാനമായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."