കോവൂരില്‍ മാലിന്യ ടാങ്കിനുള്ളില്‍ തൊഴിലാളികള്‍ മരിച്ച സംഭവം; ഹോട്ടലുടമയ്ക്കെതിരെ കേസ്
കോഴിക്കോട്: കോവൂരില്‍ ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തു. അസ്വാഭാവിക മരണത്തിന് ചേവായൂര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ന് വൈകീട്ട് നാലരയോടെ കോവൂര്‍ ഇരിങ്ങാടന്‍പള്ളിയിലാണ് രണ്ട് തൊഴിലാളികളുടെ ജീവനെടുത്ത അപകടമുണ്ടായത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഹോട്ടലിന്റെ മാലിന്യ ടാങ്ക് ക്ലീന്‍ ചെയ്യാനിറങ്ങിയ കൂരാച്ചൂണ്ട് സ്വദേശി റിനീഷ്, കിനാലൂര്‍ സ്വദേശി അശോകന് എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്.
10 താഴ്ച്ചയുള്ള മാലിന്യ ടാങ്കിലാണ് ഇരുവരും ഇറങ്ങിയത്. ഇതില്‍ രണ്ട് അടിയോളം മാലിന്യമുണ്ടായിരുന്നു. ടാങ്കില്‍ ഇറങ്ങിയ ഉടനെ കുഴഞ്ഞുവീണ ആദ്യത്തെയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്നയാളും അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചിനെ തുടര്‍ന്ന് വെള്ളിമാട് കുന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
പ്രാഥമിക ചികിത്സ നല്കി ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടാങ്കിന്റെ അശാസ്ത്രീയ നിര്‍മാണവും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകിരക്കാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."