എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്ക് പൊലിസ് നടപടികള്‍ സ്വീകരിച്ചുതുടങ്ങി
എടവണ്ണപ്പാറ: കോഴിക്കോട് -നിലമ്പൂര്‍ സംസ്ഥാനപാതയായ എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പൊലിസ് ശ്രമം തുടങ്ങി. ആദ്യ നടപടിയുടെ ഭാഗമായി ട്രാഫിക് സിഗ്നലിനു സമീപം 50 മീറ്ററുകള്‍ക്കുള്ളില്‍ അനധികൃതമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊലിസ് പിടിച്ചെടുത്തു. വാഹനങ്ങളുടെ തിരക്കുമൂലം കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചില കച്ചവടസ്ഥാപനങ്ങള്‍ നടപ്പാതയിലേക്ക് കച്ചവട വസ്തുക്കള്‍ ഇറക്കിവയ്ക്കുന്നതും ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. വാഴക്കാട് എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് നടപടികള്‍ ആരംഭിച്ചത്.
അതേസമയം ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്യരുതെന്ന് അറിയിക്കുന്ന ബോര്‍ഡുകളൊന്നും ഇല്ലാത്തതാണ് വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ കാരണമാകുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി പാര്‍ക്ക് ചെയ്യുന്നവരും ദുരിതത്തിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."