HOME
DETAILS
MAL
പുതിയ ഫിനാൻസ് ആപ് അവതരിപ്പിച്ച് ജിയോ
Web Desk
June 02 2024 | 11:06 AM
മികച്ച ബാങ്കിങ് അനുഭവം ഉറപ്പുനൽകാൻ പുതിയ ആപ്പുമായി ജിയോ. ഉപഭോക്ത സൗഹൃദമായി ഫിനാൻസ് നടപടിക്രമങ്ങൾ ലളിതമാക്കാൻ ജിയോ ഫിനാൻസ് ആപ് എന്ന പേരിലാണ് അപ്ലിക്കേഷൻ പുറത്തിറക്കിയത്. നിലവിൽ ആപിന്റെ ബീറ്റ വേർഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും.
ഇതിലൂടെ യുപിഐ ഇടപാടുകൾ, ഡിജിറ്റൽ ബാങ്കിങ്, ബിൽ പെയ്മെന്റ് കൾ, ഇൻഷുറൻസ് തുടങ്ങിയവ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പൂർത്തിയാക്കാം. വായ്പാ പദ്ധതികളും ഭാവിയിൽ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജിയോ പെയ്മെന്റ് ബാങ്ക് അക്കൗണ്ട് ഫീച്ചർ ആപിലൂടെ ജിയോ നൽകുന്ന പ്രധാന സവിശേഷതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."