HOME
DETAILS
MAL
ഓണപ്പുട ടൗണില്‍ ശുദ്ധജലം പാഴാകുന്നതിന് പരിഹാരമായി
backup
August 30 2016 | 01:08 AM
കൊളത്തൂര്‍: ഓണപ്പുട ടൗണില്‍ മൂന്നാഴ്ചയോളമായി റോഡിലൂടെ ശുദ്ധജലം ഒഴുകുന്നുണ്ടെന്ന സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി തകരാറുകള്‍ പരിഹരിച്ചു. പെരിന്തല്‍മണ്ണ, വളാഞ്ചേരി, പുലാമന്തോള്‍ എന്നീ റോഡുകള്‍ കൂടിച്ചേരുന്ന ഓണപ്പുട ജങ്ഷനിലാണ് ശുദ്ധജലം റോഡിലൂടെ ഒഴുകിയിരുന്നത്.
സമീപത്തെ വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് മൂന്നാഴ്ചയ്ക്കു മുന്‍പ് അധികൃതര്‍ ശരിയാക്കിയ പൈപ്പ്ലൈന് വീണ്ടും പൊട്ടുകയായിരുന്നു. ഇന്നലെ രാവിലെയോടെ സ്ഥലത്തെത്തിയ കരാര്‍ ജോലിക്കാര്‍ റബറൈസ്ഡ് റോഡില്‍ കുഴിയെടുത്ത ശേഷമാണ് കുടിവെള്ള പൈപ്പിന്റെ ജോയിന്റ് തകരാര്‍ ശരിയാക്കിയത്. എന്നാല്‍ കുടിവെള്ള പൈപ്പ്ലൈനുകള്‍ക്ക് മുകളിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കയറിയിറങ്ങുന്നതിനാലാണ് പൈപ്പ്ലൈനുകള് പൊട്ടുന്നതെന്ന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."