പാലക്കാട് മെഡിക്കല്‍ കോളജിന് കീഴില്‍ ജോലിയൊഴിവ്; പരീക്ഷയില്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി നിയമനം നടത്തുന്നു
പാലക്കാട് മെഡിക്കല്‍ കോളജില്‍ അവസരം
പാലക്കാട് മെഡിക്കല്‍ കോളജില്‍ ജോലി നേടാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസിലാണ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, സി.എം.ഒ, നഴ്‌സിങ് സൂപ്രണ്ട് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
താല്‍ക്കാലിക വ്യവസ്ഥയില്‍ കരാര്‍ നിയമനമാണ് നടക്കുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ആറിന് കോളജ് ഓഫീസില്‍ അസ്സല്‍ രേഖകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത, അഭിമുഖവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എന്നിവയ്ക്ക് 0491 2951010 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വയനാട് മെഡിക്കല്‍ കോളജില്‍ ജോലിയൊഴിവ്
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് എന്നീ തസ്തികകളില്‍ ഒഴിവുകള്‍. പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (പെര്‍മനന്‍ന്റ്) രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ജൂണ്‍ 25നു രാവിലെ 11ന് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."