ഭക്ഷ്യവിലക്കയറ്റത്തിൽ ആശങ്കയുമായി ആർബിഐ; ജിഡിപി വളർച്ചാ പ്രവചനം 7.2%, ആർബിഐ പണനയം പ്രഖ്യാപിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് പണ, വായ്പാനയം പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ പ്രവചനം 7.2 ശതമാനമായി ഉയർത്താൻ എംപിസി തീരുമാനിച്ചതായി ഗവർണർ ദാസ് പറഞ്ഞു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പ നിരക്കിൽ മാറ്റമില്ല. റിപ്പോ 6.5 ശതമാനമായി തന്നെ തുടരും.
ഭക്ഷ്യവിലക്കയറ്റം ഉയർന്നുനിൽക്കുന്നതിൽ ആർബിഐ ആശങ്ക രേഖപ്പെടുത്തി. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ റിസർവ് ബാങ്ക് ഉറച്ചുനിൽക്കുന്നതായും ശക്തികാന്ത ദാസ് അറിയിച്ചു
അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും ജൂലൈയിൽ വരാനിരിക്കുന്ന സമ്പൂർണ ബജറ്റിനും ഇടയിലുള്ള നിർണായക സമയത്താണ് യോഗം. മാർച്ച് പാദത്തിലെ ശക്തമായ ജിഡിപി വളർച്ചാ റിപ്പോർട്ടും ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകളും ഈ യോഗം പിന്തുടരുന്നു. യുഎസ് ഫെഡറൽ റിസർവ് ഇപ്പോൾ നിരക്കുകൾ കുറയ്ക്കാൻ തയ്യാറല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."