കങ്കണയുടെ കരണത്തടിച്ച സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റില്‍
ന്യൂഡല്‍ഹി: മാണ്ഡിയിലെ നിയുക്ത എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ അറസ്റ്റില്‍.
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ അടിച്ചെന്ന കങ്കണയുടെ പരാതിയിലാണ് നടപടി. നേരത്തെ, കുല്‍വീന്ദര്‍ കൗറിനെതിരെ പൊലീസ് കേസെടുക്കുകയും ജോലിയില്‍ നിന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം.'ഇത് കര്‍ഷകരെ അനാദരിക്കുന്നതിനാണ്' എന്ന് പറഞ്ഞാണ് തല്ലിയതെന്നാണ് പരാതി. 2020ലെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുന്‍പ് കങ്കണ നടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ എം.പിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥ രംഗത്തെത്തിയിരുന്നു. 202021ല്‍ കര്‍ഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപയ്ക്ക് വിലയ്‌ക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്നും അവര്‍ ഇത് പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ കൗര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."