അമേരിക്കയിലെ ഏറ്റവുമധികം വേതനം പറ്റുന്ന സിഇഒ മാർ.! ഒരാൾ ഇന്ത്യക്കാരൻ, സാലറി ഇങ്ങനെ
അമേരിക്കയിൽ ഏറ്റവുമധികം സാലറി വാങ്ങുന്ന സിഇഒ മാർ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഏവർക്കും അഭിമാനിക്കേവുന്ന ഒരു വാർത്ത കൂടി ഇതിനകത്തുണ്ട്. അതായത് യുഎസിൽ ഏറ്റവുമധികം വേതനം പറ്റുന്ന സിഇഒ മാരിൽ ഒരാൾ ഇന്ത്യക്കാരനാണ്. നിലവിൽ സുന്ദർ പിച്ചൈക്കും ശാന്തനു നാരായണനും എന്തിനേറെ, ഇലോൺ മസ്കിനേക്കാളും കൂടുതൽ സാലറിയാണ് ഇവർ വാങ്ങുന്നത്.
ബ്രാഡ് കോം കമ്പനി മേധാവിയായ ഹോക്ക് ടാൻ എന്ന മലേഷ്യക്കാരനാണ് നിലവിൽ അമേരിക്കയിൽ ഏറ്റവുമധികം സാലറി വാങ്ങുന്നത്. അദ്ദേഹത്തിന്റെ സാലറി 162 മില്യൻ ഡോളറാണ്. അതായത് 1350 കോടി രൂപ. വാൾസ്ട്രീറ്റ് ജേർണൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇതു സംബന്ധിച്ച് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
പാലോ ഓൾട്ടോ നെറ്റ്വർക്ക്സിന്റെ സിഇഒ നികേഷ് അറോറയാണ് 1250 കോടി രൂപ സാലറി വാങ്ങുന്ന ഇന്ത്യക്കാരൻ. ഇദ്ദേഹം പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് പാലോ ഓൾട്ടോ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയേക്കാൾ ഏറെ കൂടുതലാണിത്. കഴിഞ്ഞവർഷം പിച്ചൈ ശമ്പള ഇനത്തിൽ കൈപ്പറ്റിയത് 73 കോടി രൂപയായിരുന്നു. 200 കോടി രൂപയാണ് 2023 ൽ സക്കൻബർഗ് വാങ്ങിയത്. വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 500 സിഇഒ മാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും അധികം വേതനം പറ്റുന്നതിൽ 17 പേരാണ് ഇന്ത്യയിൽ നിന്നുള്ളവർ. ശാന്തനു നാരായണൻ പട്ടികയിൽ നികേഷിനു ഏറെ പിറകിലാണ്. 375 കോടി രൂപയാണ് അദ്ദേഹത്തിന്റെ വേതനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."