അനധികൃതമായി തോക്ക് കൈവശം വെച്ചു; ജോ ബൈഡന്റെ മകന് കുറ്റക്കാരന്‍,25 വര്‍ഷം തടവ് ലഭിക്കാം
തെറ്റായ വിവരങ്ങള്‍ നല്കി തോക്ക് കൈവശംവച്ച കേസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡന് കുറ്റക്കാരനെന്ന് കോടതി. തോക്ക് ലഭിക്കാനായി ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ പ്രസ്താവന നല്കി, ഇതുമായി ബന്ധപ്പെട്ട വ്യാജരേഖ ഹാജരാക്കി, അനധികൃതമായി തോക്ക് കൈവശം വച്ചു തുടങ്ങിയ മൂന്നു കുറ്റങ്ങളും ഹണ്ടര്‍ ചെയ്തുവെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിന്റെ മകന് ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാകുന്നത്.
2018ല്‍ നിയമവിരുദ്ധമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഹണ്ടറിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ആദ്യമായി തെറ്റ് ചെയ്യുന്നയാളെന്ന നിലയില്‍ ശിക്ഷയില്‍ ഇളവുണ്ടായേക്കുമെന്നാണ് സൂചന.അതേസമയം അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടക്കാനിരിക്കെ മകന്റെ കേസ് പ്രസിഡന്റിനെതിരെ റിബ്ബപ്ലിക്കന് അനുയായികള്‍ ഉപയോഗിച്ചേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."